ന്യൂഡല്‍ഹി:കേന്ദ്രം ഇടപെട്ടതോടെ ജനങ്ങള്‍ക്ക് ഇന്ന് മുതല്‍ കിലോയ്ക്ക് 25 രൂപ നിരക്കില്‍ സവാള ലഭ്യമാകും. നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന് ഓഫ് ഇന്ത്യ വഴിയാണ് സബ്സിഡി നിരക്കില്‍ സവാളയുടെ വില്പന ആരംഭിച്ചിരിക്കുന്നത്.
സവാള വില നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. ഒക്ടോബറിലെ വിളവെടുപ്പു വരെ സവാള വില പിടിച്ചു നിര്‍ത്താനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. സവാള കയറ്റുമതിക്ക് 40 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് സബ്സിഡി നിരക്കില്‍ വില്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയില്‍ ക്രമാനുഗതമായ വര്‍ധനയുണ്ടെന്ന റിസര്‍വ് ബാങ്ക് ബുള്ളറ്റിന് പുറത്തുവന്നതിനെ തുടര്‍ന്നാണ് സവാള കയറ്റുമതിക്ക് 40 ശതമാനം തീരുവ ഏര്‍പ്പെടുത്തിയത്.
സര്‍ക്കാരിന്റെ കീഴില്‍ സവാളയുടെ ബഫര്‍ സ്റ്റോക്ക് മൂന്നുലക്ഷം മെട്രിക് ടണില്‍നിന്ന് അഞ്ച് ലക്ഷം മെട്രിക് ടണാക്കി ഉയര്‍ത്തിയിരുന്നു. ഇവ ഇന്നുമുതല്‍ എന്‍സിസിഎഫിന്റെ ഔട്ട്ലെറ്റുകള് വഴി ചില്ലറ ഉപഭോക്താക്കള്‍ക്ക് എത്തിക്കും.
Post Your Comments