Latest NewsKeralaNews

ഓണം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓണാവധി പ്രഖ്യാപിച്ച് ഉത്തരവിറക്കി സംസ്ഥാന സർക്കാർ. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓണാവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ മൂന്ന് വരെയാണ് അവധി.

Read Also: ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവം: പൊലീസ് റിപ്പോർട്ട്‌ അംഗീകരിക്കുമെന്ന് മന്ത്രി വീണ ജോർജ്

അതേസമയം, ഈ ഓണക്കാലത്ത് ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്‌കൂൾ കുട്ടികൾക്ക് സർക്കാർ അഞ്ച് കിലോഗ്രാം വീതം സൗജന്യ അരി വിതരണം ചെയ്യും. അരി വിതരണം ചെയ്യാനുള്ള അനുമതി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകി. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ കൈവശം സ്റ്റോക്ക് ഉള്ള അരിയിൽനിന്നാണ് അരി വിതരണം ചെയ്യുക. അരി സപ്ലൈകോ തന്നെ സ്‌കൂളുകളിൽ നേരിട്ട് എത്തിച്ചു നൽകും. 29.5 ലക്ഷം കുട്ടികളാണ് ഗുണഭോക്താക്കൾ. ഓഗസ്റ്റ് 24നകം വിതരണം പൂർത്തിയാക്കാനുള്ള നിർദേശമാണ് സപ്ലൈക്കോയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയിരിക്കുന്നത്.

Read Also: വാ​ക്കു​ത​ര്‍ക്കം, യു​വാ​വി​നെ ഷാ​പ്പി​ലെ കു​പ്പി​കൊ​ണ്ട് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം: ഒരാൾ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button