മനഃപൂർവ്വം കാറപകടം ഉണ്ടാക്കി കാമുകനെ കൊലപ്പെടുത്തിയ യുവതി കുറ്റക്കാരിയെന്ന് കോടതി. കാമുകനൊപ്പം സുഹൃത്തിനെയും യുവതി കൊലപ്പെടുത്തിയിരുന്നു. അമേരിക്കയിലെ ക്ലെവ്ലന്ഡ് സ്വദേശി മകെന്‍സീ ഷിറിലയെയാണ് കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജീവപര്യന്തം തടവ് ശിക്ഷയാണ് യുവതി കോടതി വിധിച്ചത്. 15 വർഷത്തിന് ശേഷം മാത്രമേ യുവതിക്ക് ഇനി ജയിലിൽ നിന്നും പുറത്തിറങ്ങാൻ ആവുകയുള്ളൂ.
അപകടം നടക്കുമ്പോൾ ഷിറിലയാണ് കാർ ഓടിച്ചിരുന്നത്. നൂറ് കിലോമീറ്ററിലായിരുന്നു യുവതി കാർ ഓടിച്ചിരുന്നത്. കൊലപാതകം നടത്തിയ ശേഷം യുവതി കാമുകനെ നഷ്ടപ്പെട്ടതിന്റെ ‘വേദന’ സോഷ്യൽ മീഡിയകളിൽ കുറിച്ചിരുന്നു. 2022 ജൂലൈയിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം.
കാമുകൻ ഡൊമിനിക് റുസ്സോ (20), അവന്റെ സുഹൃത്ത് ഡേവിയോൻ ഫ്ലാനഗൻ (19) എന്നിവരാണ് ഷിറിലയുടെ പ്ലാനിൽ കൊല്ലപ്പെട്ടത്. കഞ്ചാവടിച്ചായിരുന്നു യുവതി കാർ ഓടിച്ചിരുന്നത്. മറ്റ് രണ്ട് പേരും യുവതിക്കൊപ്പം കഞ്ചാവ് അടിച്ചിരുന്നു. ക്ലെവ്ലന്ഡിലെ സംഭരണശാലയുടെ മതിലിലേക്കാണ് അമിതവേഗത്തില്‍ ഷിറില കാറിടിച്ച് കയറ്റിയത്. കാർ നിയന്ത്രണം വിടുന്നത് കണ്ടിട്ടും യുവതി ബ്രേക്ക് ചവിട്ടാൻ ശ്രമിച്ചില്ലെന്നായിരുന്നു ഇവർക്കെതിരെ ഉയർന്ന കുറ്റം. അപകടത്തിൽ പക്ഷേ യുവതി മാത്രം രക്ഷപ്പെട്ടു.
കാമുകന്റെയും സുഹൃത്തിന്റെയും മരണത്തിന് പിന്നാലെ പന്ത്രണ്ടോളം കണ്ണീര്‍ കുറിപ്പുകളാണ് ഷിറില സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കാമുകനൊപ്പമുള്ള ഒരു ചിത്രവും യുവതി പങ്കുവെച്ചു. ‘ഞാൻ നിന്നെ മിസ് ചെയ്യുന്നു’ എന്നായിരുന്നു ഇതിന് താഴെ ഇവർ എഴുതിയിരുന്നത്. ‘നീ ഏതു നിമിഷവും വാതിൽ കടന്ന് നടക്കുമെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നു. നിങ്ങളുടെ ചിരി എനിക്ക് നഷ്‌ടമായി, നിങ്ങളുടെ പുഞ്ചിരി എനിക്ക് നഷ്ടമായി. എനിക്ക് ചുറ്റുമുള്ള നിങ്ങളുടെ ഊർജ്ജം എല്ലാ ദിവസവും ഞാൻ അനുഭവിക്കുന്നു, അത് ശാരീരികമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ദയവായി എനിക്കായി കാത്തിരിക്കൂ… ഞാൻ ഉടൻ തന്നെ നിന്റെ അടുക്കലേക്കെത്തും’ ഇങ്ങനെയായിരുന്നു യുവതി സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നത്.
Post Your Comments