സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് ഇന്ന് 43,280 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 5,410 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇതോടെ, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് സ്വർണവില ഉള്ളത്. തുടർച്ചയായ മൂന്നാം ദിനമാണ് സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഈ ആഴ്ചയുടെ തുടക്കത്തിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ സ്വർണവില ഇടിഞ്ഞിരുന്നു.
ആഗോള വിപണിയിൽ സ്വർണവ്യാപാരം ഇടിവിലാണ്. സ്വർണം ഔൺസിന് 1.87 ഡോളർ ഇടിഞ്ഞ് 1,889.52 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. മുൻ മാസങ്ങളിലെ വില കണക്കാക്കുമ്പോൾ ഈ വില നിലവാരം താരതമ്യേന താഴ്ന്ന നിലയിലാണ്. അടുത്തിടെ ആഗോള വില 2,000 ഡോളർ വരെ പിന്നിട്ടിരിന്നു. ദീർഘകാല നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ സ്വർണം വാങ്ങാവുന്നതാണ്. സ്വർണാഭരണ പ്രേമികളെ സംബന്ധിച്ച് നിലവിലെ വില ഏറെ ആകർഷകമാണ്.
Also Read: പീഡനത്തിന് ഇരയായ പ്ലസ് വൺ വിദ്യാർഥിനി ചിൽഡ്രൻസ് ഹോമിൽ തൂങ്ങിമരിച്ച നിലയിൽ
സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വിപണി വില 76.50 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 612 രൂപയും, 10 ഗ്രാം വെള്ളിക്ക് 765 രൂപയുമാണ് വില നിലവാരം. ഒരു കിലോ വെള്ളിക്ക് 76,500 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Post Your Comments