ഇലക്കറികളിൽ പ്രധാനിയാണ് ചീര. ദിവസവും ചീര കഴിക്കുന്നത് ശരീരത്തിന് ഉത്തമമാണ്. ഇലക്കറികളിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
ശരീരഭാരം കുറയ്ക്കാന്‍ ഉത്തമമാണ് ചീര. കലോറിയുടെ അളവ് കുറവാണ് ചീരയില്‍. ചീരയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ചർമ്മത്തിന്റെ യുവത്വം നിലനിർത്താനും സഹായിക്കുന്നു.
read also: ആന്ധ്രപ്രദേശില്‍ നിന്നെത്തിച്ച് കഞ്ചാവ് വില്‍പ്പന: യുവാവ് അറസ്റ്റിൽ
ചീരയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ എല്ലുകളുടെ ബലത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു. ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ ചീര കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താനും വയറ്റിലെ അള്‍സറിനുള്ള ഉത്തമ പ്രതിവിധിയായും പ്രവർത്തിക്കുന്നു. ശരീരത്തിലുണ്ടാകുന്ന ഏത് തരത്തിലുള്ള വീക്കവും കുറയ്ക്കാനും ആമാശയത്തെ ശുദ്ധീകരിക്കുകയും ദഹന പ്രക്രിയ എളുപ്പമാക്കാനും ചീര സഹായിക്കുന്നു.
Leave a Comment