ErnakulamLatest NewsKeralaNattuvarthaNews

പീഡനത്തിനു ഇരയായ പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി

കോതമംഗലം ഊന്നുകൽ ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായ പെൺകുട്ടിയാണ് തൂങ്ങി മരിച്ചത്

കൊച്ചി: പീഡനത്തിനു ഇരയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോതമംഗലം ഊന്നുകൽ ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായ പെൺകുട്ടിയാണ് തൂങ്ങി മരിച്ചത്.

ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർഭയ വഴി പുനരധിവസിപ്പിച്ച ആദിവാസി പെൺകുട്ടിയാണ് ഇന്നലെ രാത്രി 10 മണിയോടുകൂടി താമസസ്ഥലത്തെ ശുചി മുറിയിൽ ഷാളുപയോഗിച്ച് തൂങ്ങിയത്. ഉടനെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : അമർനാഥ് യാത്ര താൽക്കാലികമായി നിർത്തിവയ്ക്കുന്നു, റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും

പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടി രണ്ട് മാസം മുമ്പാണ് ഇവിടെയെത്തിയത്. ഊന്നുകൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

shortlink

Related Articles

Post Your Comments

Related Articles


Back to top button