Latest NewsKeralaNews

പിണറായി തട്ടിപ്പിലൂടെ ഉണ്ടാക്കിയെടുത്ത ഭണ്ഡാരപ്പെട്ടിക്ക് കാവൽ നിൽക്കുന്നത് വി ഡി സതീശൻ: വിമർശനവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: പിണറായിയും മകളും തട്ടിപ്പിലൂടെ ഉണ്ടാക്കിയെടുത്ത ഭണ്ഡാരപ്പെട്ടിക്ക് കാവൽ നിൽക്കുന്നത് വി ഡി സതീശനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മാസപ്പടി വിവാദത്തിൽ എൽഡിഎഫും, യുഡിഎഫും ഒത്തു കളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുനർജനി തട്ടിപ്പിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ സംരക്ഷിക്കാൻ പിണറായി ശ്രമിക്കുന്നു. പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തമ്മിൽ അന്തർധാര സജീവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: ബ്രാഹ്‌മണകുടുംബം, ബീഫ് കഴിച്ചത് കല്യാണത്തിന് ശേഷം എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോൾ കള്ള് ഷാപ്പിൽ: അനുശ്രീക്ക് നേരെ വിമർശനം

കോടിക്കണക്കിന് രൂപയാണ് ഇരു മുന്നണികൾക്കും ലഭിക്കുന്നത്. മാവേലി സ്റ്റോറിലും സപ്ലൈകോയിലും സാധനങ്ങൾ ഇല്ലെങ്കിലും മുഖ്യമന്ത്രിക്കും മകൾക്കും പരിവാരങ്ങൾക്കും പ്രതിപക്ഷ നേതാക്കൾക്കും കോടിക്കണക്കിന് രൂപ മാസപ്പടിയായി കിട്ടുന്നുണ്ട്. ഭരിക്കുന്ന പാർട്ടിക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും അഴിമതി ആരോപണങ്ങൾ ഉയർന്നു വന്നാൽ പ്രതിപക്ഷം എന്ത് പറയും എന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്. എന്നാൽ, ഭൂതം നിധി കാക്കുന്ന പോലെ പിണറായി വിജയനും മകളും തട്ടിപ്പിലൂടെ ഉണ്ടാക്കിയെടുത്ത ഭണ്ഡാരപ്പെട്ടിക്ക് കാവൽ നിൽക്കുന്ന പ്രതിപക്ഷ നേതാവാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം അറിയിച്ചു.

വി ഡി സതീശൻ എന്ന് പറഞ്ഞാൽ മച്ചാ, മച്ചാ ആണ്. പിണറായി വിജയനും വി.ഡി സതീശനും ഭായി, ഭായി. മാസപ്പടി വിവാദം കേരളാ നിയമസഭയിൽ ഉന്നയിക്കാനുള്ള ഒന്നാന്തരം അവസരം വി ഡി സതീശൻ തകർത്തു കളഞ്ഞു. നിയമസഭയിൽ അദ്ദേഹം ഉന്നയിച്ചില്ല. എല്ലാ അഴിമതികളും മൂടി വെയ്ക്കുന്ന, സർക്കാരിന്റെ അഴിമതിക്ക് കാവൽ നിൽക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. സർക്കാരിന്റെ അഴിമതിക്ക് കുട പിടിക്കുന്ന ഒരു പ്രതിപക്ഷം. പുതുപ്പള്ളിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ വ്യാജ ഏറ്റുമുട്ടലാണ് നടക്കുന്നത്. ഐഎൻഡിഐഎ മുന്നണിയുടെ രണ്ട് പാർട്ടികൾ ഇവിടെ പരസ്പരം മത്സരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ബഡ്ജറ്റ് നിരക്കിൽ കിടിലൻ ഇയർ ബഡ്സുമായി നോയിസ് എത്തി, അറിയാം പ്രധാന സവിശേഷതകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button