Latest NewsKeralaNewsBusiness

കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം! ശമ്പള വിതരണത്തിന് 40 കോടി അനുവദിച്ച് സർക്കാർ

ജീവനക്കാർക്കുള്ള ശമ്പളത്തിന് 80 കോടി രൂപയും, ഓണം ആനുകൂല്യങ്ങൾ നൽകാൻ 7.5 കോടി രൂപയുമാണ് ആവശ്യമായ തുക

കെഎസ്ആർടിസി ജീവനക്കാർക്കുള്ള ശമ്പള വിതരണത്തിന് കോടികൾ അനുവദിച്ച് സർക്കാർ. കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ 40 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. നേരത്തെ 30 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. ഇതോടെ, ശമ്പള വിതരണത്തിനായി ആകെ 70 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും, തുക ഇതുവരെ കെഎസ്ആർടിസിയുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടില്ല. ജൂലൈ മാസത്തെ ശമ്പളം ഓഗസ്റ്റ് 25-നകം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ജീവനക്കാർക്കുള്ള ശമ്പളത്തിന് 80 കോടി രൂപയും, ഓണം ആനുകൂല്യങ്ങൾ നൽകാൻ 7.5 കോടി രൂപയുമാണ് ആവശ്യമായ തുക.

ജൂലൈ മാസത്തെ ശമ്പളം ഈ മാസം 22-ന് മുൻപായി വിതരണം ചെയ്യുമെന്ന് മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, ആന്റണി രാജു, വി.ശിവൻകുട്ടി എന്നിവർ സംഘടനാ നേതാക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഓണത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപ് തന്നെ ബോണസും ഉത്സവത്തെയും വിതരണം ചെയ്യുന്നതാണ്. ജീവനക്കാർക്ക് 4000 രൂപ ബോണസും, 2,750 രൂപ ഉത്സവബത്തയും നൽകാൻ ഇതിനോടകം കെഎസ്ആർടിസി മാനേജ്മെന്റ് സർക്കാരുമായി ധാരണയിൽ എത്തിയിരുന്നു. ഈ തുക ഉടൻ തന്നെ വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് ഗതാഗത വകുപ്പ്. അതേസമയം, സർക്കാർ അനുവദിക്കുന്ന പണം യഥാസമയം കൈമാറുന്നതിൽ വകുപ്പിലെ ചില ഉദ്യോഗസ്ഥർ തുടർച്ചയായി അലംഭാവം കാണിക്കുന്നുണ്ടെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

Also Read: ‘ഫോട്ടോ എടുക്കുന്നതിനിടയിൽ ആരാധിക പിൻഭാഗത്ത് പിടിച്ചു ഞെരിച്ചു, അന്ന് ഞാൻ അനുഭവിച്ച വേദന’: ദുൽഖർ സൽമാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button