പുട്ടിന്റെ കൂടെ പഴം ബെസ്റ്റാണ്. പലരുടെയും പ്രഭാത ഭക്ഷണം തന്നെ പുട്ടും പഴവുമാണ്. രാത്രി മുഴുവൻ ഒഴിഞ്ഞ വയറിനും ശരീരത്തിനും പോഷകങ്ങളും ഗ്ലുക്കോസും നൽകുന്നത് പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന അന്നജത്തിൽ നിന്നാണ്. അതുകൊണ്ടുതന്നെ, പ്രഭാത ഭക്ഷണം വളരെ പ്രാധാന്യം അർഹിക്കുന്നു. പ്രാതൻ നന്നായി കഴിക്കുന്ന ഒരാളുടെ ശരീരവും മനസ്സും ഊർജ്ജസ്വലവും ഉണർവുള്ളതും ആയിരിക്കും. പ്രഭാത ഭക്ഷണത്തിൽ മലയാളികളുടെ ഇഷ്ട വിഭവമാണ് പുട്ട്. നല്ല ചൂടുള്ള പുട്ടും അതിനൊപ്പം കടലക്കറിയും കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്.
എന്നാൽ മലയാളികൾക്കിടയിൽ ഏറെ സജീവമായ പുട്ടും പഴവും കോംബിനേഷൻ ആരോഗ്യത്തിന് അത്ര നല്ലതല്ല. പുട്ടിനൊപ്പം പഴം കഴിക്കരുതെന്നാണ് വിദഗ്ധർ അടക്കം ചൂണ്ടിക്കാട്ടുന്നത്. പുട്ടും പഴവും കോംബിനേഷൻ വയറിന് അത്ര നല്ലതല്ലത്രെ. അതുകൊണ്ട് പുട്ടിനൊപ്പം കടലക്കറിയോ ചെറുപയർ കറിയോ കഴിക്കുന്നതാണ് നല്ലത്. പുട്ടും പഴവും ചേർത്തു കഴിച്ചാൽ അത് ദഹനപ്രക്രിയയെ പോലും സാരമായി ബാധിച്ചെന്ന് വരാം. നെഞ്ച് നീറാനും കാരണമാകും.
പുട്ടിന്റെ കൂടെ കടല കഴിക്കുന്നത് നല്ലതാണ്. കടല പ്രോട്ടീന്‍ ഉള്‍പ്പെട്ട ഭക്ഷണമായതുകൊണ്ടുതന്നെ മസിലുകളുടെ ആരോഗ്യത്തിന് ഉത്തമമാണിവ. ഒപ്പം രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിച്ചു നിര്‍ത്താനും ഇത് ബെസ്റ്റാണ്. കടലയില്‍ ധാരാളം നാരുകള്‍ ഉണ്ട്, അതുകൊണ്ടുതന്നെ ഇത് ദഹനത്തിനും സഹായിക്കും.
Post Your Comments