Latest NewsKeralaNews

ആറ് ജില്ലകളിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദത്തിന്റെ സ്വാധീനത്താൽ കേരളത്തിൽ മഴ സാധ്യത തുടരുന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പശ്ചിമ ബംഗാൾ – വടക്കൻ ഒഡിഷ തീരത്തിനും മുകളിലായാണ് ന്യുന മർദ്ദം സ്ഥിതി ചെയ്യുന്നത്.

Read Also: ശബരിമലയിലെത്തി ചരട് ജപിച്ച്‌ കെട്ടി സുരാജ്; പഴയ ‘ചരട്’ വിവാദം ഓർമ്മപ്പെടുത്തി സോഷ്യൽ മീഡിയ

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 19 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

അതേസമയം, കേരള-കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Read Also: ഭരണകക്ഷിയായ ബിജെപിയുടെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ആര്‍എസ്എസ്: രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button