Latest NewsNewsBusiness

തുടർച്ചയായ രണ്ടാം ദിനവും നഷ്ടത്തിലേറി ഓഹരി വിപണി

ബിഎസ്ഇ സെൻസെക്സ് 202.36 പോയിന്റാണ് ഇടിഞ്ഞത്

ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നഷ്ടത്തിലേറി ഓഹരി വിപണി. ദിവസം മുഴുവനും ആഭ്യന്തര സൂചികകൾ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതോടെയാണ് വ്യാപാരം നിറം മങ്ങിയത്. ബിഎസ്ഇ സെൻസെക്സ് 202.36 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 64,948.66-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 55.10 പോയിന്റ് നഷ്ടത്തിൽ 19,310-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സിൽ ഇന്ന് 1,529 ഓഹരികൾ നേട്ടത്തിലും, 2,082 ഓഹരികൾ നഷ്ടത്തിലും, 137 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു.

ബജാജ് ഹോൾഡിംഗ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്, ആസ്ട്രൽ, ഇൻഫോ എഡ്ജ്, പേജ് ഇൻഡസ്ട്രീസ്, ഗ്രാൻഡ് ഫാർമ, ബിർള സോഫ്റ്റ്, എൽഐസി ഹൗസിംഗ് ഫിനാൻസ് തുടങ്ങിയവയുടെ ഓഹരികൾക്ക് തിരിച്ചടി നേരിട്ടു. അതേസമയം, അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, അംബുജ സിമന്റ്സ്, അദാനി വിൽമർ, ജിയോ ഫിനാൻഷ്യൽ സർവീസസ് തുടങ്ങിയവയുടെ ഓഹരികൾ മികച്ച നേട്ടം കൈവരിച്ചു.

Also Read: വീടിന് അനുമതി ലഭിച്ച കെട്ടിടം റിസോര്‍ട്ടാക്കി, മാത്യു കുഴല്‍നാടന്‍ ചട്ടം ലംഘിച്ചതിന് തെളിവുകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button