KollamErnakulamKeralaNattuvarthaLatest NewsNews

തിരുപ്പതിക്കും വേളാങ്കണ്ണിക്കും പുതിയ ട്രെയിൻ: ദ്വൈവാര ട്രെയിനുകള്‍ക്ക് അനുമതി

എറണാകുളം- വേളാങ്കണ്ണി, കൊല്ലം- തിരുപ്പതി ദ്വൈവാര ട്രെയിനുകള്‍ക്കാണ് റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കിയത്

കൊച്ചി: തിരുപ്പതിക്കും വേളാങ്കണ്ണിക്കും പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയില്‍വേ. എറണാകുളം- വേളാങ്കണ്ണി, കൊല്ലം- തിരുപ്പതി ദ്വൈവാര ട്രെയിനുകള്‍ക്കാണ് റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കിയത്.

മാത്രമല്ല, പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് തുത്തൂക്കുടിയിലേക്കു നീട്ടാനും ഉത്തരവായി. എറണാകുളത്തു നിന്നു തിങ്കള്‍, ശനി ദിവസങ്ങളിലാണ് വേളാങ്കണ്ണി സര്‍വീസ് നടത്തുക. ഏതാനും വര്‍ഷങ്ങളായി പ്രത്യേക ട്രെയിനായി ഇത് ഓടിക്കുന്നുണ്ട്.

Read Also : മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഉച്ചയ്ക്ക് 12.35-ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ 5.50-ന് വേളാങ്കണ്ണിയില്‍ എത്തും. മടക്ക ട്രെയിന്‍ ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 6.30ന് വേളാങ്കണ്ണിയില്‍നിന്നു പുറപ്പെട്ടു പിറ്റേദിവസം ഉച്ചയ്ക്കു 12ന് എറണാകുളത്ത് എത്തും. കോട്ടയം, കൊല്ലം, പുനലൂര്‍, ചെങ്കോട്ട വഴിയാണു സര്‍വീസ്.

തിരുപ്പതി-കൊല്ലം ബൈവീക്ക്‌ലി ചൊവ്വ, വെള്ളി ദിവസങ്ങളിലും മടക്ക ട്രെയിന്‍ ബുധന്‍, ശനി ദിവസങ്ങളിലും സര്‍വീസ് നടത്തും. തിരുപ്പതിയില്‍ നിന്നു ഉച്ചയ്ക്കു 2.40-ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6.20-ന് കൊല്ലത്ത് എത്തും. കോട്ടയം, തൃശൂര്‍, പാലക്കാട്, സേലം വഴിയാണു സര്‍വീസ്. മടക്കട്രെയിന്‍ കൊല്ലത്ത് നിന്നു രാവിലെ 10-ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 3.20-ന് തിരുപ്പതിയിലെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button