KannurNattuvarthaLatest NewsKerala

ബ്രൗൺ ഷുഗറുമായി മ​യ​ക്കു​മ​രു​ന്ന് വി​പ​ണ​ന​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​യ യുവാവ് എക്സൈസ് പിടിയിൽ

ത​ല​ശ്ശേ​രി എം.​എം. റോ​ഡി​ലെ പൊ​ൻ​മാ​ണി​ച്ചി വ​ള​പ്പി​ൽ വീ​ട്ടി​ൽ റ​പ്പു എ​ന്നു വി​ളി​ക്കു​ന്ന പി.​വി. റ​ഫ്നാ​സാ​ണ് (31) അ​റ​സ്റ്റി​ലാ​യ​ത്

ത​ല​ശ്ശേ​രി: യു​വാ​വ് ബ്രൗ​ൺ ഷു​ഗ​റു​മാ​യി എ​ക്സൈ​സ് സം​ഘത്തിന്റെ പിടിയിൽ. ത​ല​ശ്ശേ​രി എം.​എം. റോ​ഡി​ലെ പൊ​ൻ​മാ​ണി​ച്ചി വ​ള​പ്പി​ൽ വീ​ട്ടി​ൽ റ​പ്പു എ​ന്നു വി​ളി​ക്കു​ന്ന പി.​വി. റ​ഫ്നാ​സാ​ണ് (31) അ​റ​സ്റ്റി​ലാ​യ​ത്.

ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി ത​ല​ശ്ശേ​രി എ​ക്സൈ​സ് റേ​ഞ്ച് സംഘം ന​ട​ത്തി​യ ര​ഹ​സ്യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ത​ല​ശ്ശേ​രി​യി​ൽ ​നി​ന്ന് യു​വാ​വ് പി​ടി​യി​ലാ​യ​ത്. 50 മി​ല്ലി​ഗ്രാം ബ്രൗ​ൺ ഷു​ഗ​ർ ഇ​യാ​ളി​ൽ​ നി​ന്ന് ക​ണ്ടെ​ടു​ത്തു. ത​ല​ശ്ശേ​രി റേ​ഞ്ച് അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സെ​ന്തി​ൽ കു​മാ​റും സം​ഘ​വും പി​ന്നാ​ലെ ഓ​ടി​യാ​ണ് യു​വാ​വി​നെ എം.​എം റോ​ഡി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്. മ​യ​ക്കു​മ​രു​ന്ന് വി​പ​ണ​ന​ത്തി​ൽ പ്ര​ധാ​ന ക​ണ്ണി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നയാളാണ് യുവാവ്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട റ​ഫ്നാ​സ് പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ലും പ്ര​തി​യാ​ണ്.

Read Also : നെടുങ്കണ്ടത്ത് ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവം: പ്രതികൾ പിടിയിൽ, വെടിയേറ്റത് വന്യമൃഗത്തെ വേട്ടയാടിപ്പോഴെന്ന് മൊഴി

പ്രി​വ​ന്റി​വ് ഓ​ഫീ​സ​ർ വി.​കെ. ഷി​ബു, സു​ധീ​ർ വാ​ഴ​വ​ള​പ്പി​ൽ, പ്രി​വ​ന്റി​വ് ഓ​ഫീ​സ​ർ (ഗ്രേ​ഡ്) ഷെ​നി​ത്ത് രാ​ജ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ​മാ​രാ​യ ലെ​നി​ൻ എ​ഡ്‌​വേ​ർ​ഡ്, വി.​കെ. ഫൈ​സ​ൽ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ ജ​സ്ന ജോ​സ​ഫ് എ​ന്നി​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ നി​ര​വ​ധി മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് റ​ഫ്നാ​സെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്ര, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ളാ​യ ബ്രൗ​ൺ ഷു​ഗ​ർ, എം.​ഡി.​എം.​എ തു​ട​ങ്ങി​യ​വ ട്രെ​യി​ൻ മാ​ർ​ഗം വ​ഴി എ​റ​ണാ​കു​ള​ത്ത് എ​ത്തി​ച്ച് അ​വി​ടെ​നി​ന്ന് ബ​സ് മാ​ർ​ഗം ത​ല​ശ്ശേ​രി​യി​ൽ കൊ​ണ്ടു​വ​ന്ന് ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ൽ​പ​ന ന​ട​ത്താ​റു​ണ്ടെ​ന്ന് പ്ര​തി കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​താ​യി എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button