സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,280 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 35 രൂപ കുറഞ്ഞ് 5,410 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞിരുന്നു. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് സ്വർണവില ഉള്ളത്.
ആഗോളതലത്തിൽ സ്വർണവില നേരിയ ഇടിവിലാണ് ഉള്ളത്. ട്രോയ് ഔൺസിന് 0.53 ഡോളർ ഇടിഞ്ഞ് 1,892.83 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് 4 ശതമാനമായി താഴ്ന്നത് സ്വർണ വിപണിയിൽ തിരിച്ചടി നേരിടാൻ കാരണമായിട്ടുണ്ട്. ഓഗസ്റ്റ് ഒന്നിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 44,320 രൂപയായിരുന്നു ഓഗസ്റ്റ് ഒന്നിലെ വിപണി നിരക്ക്.
Post Your Comments