ThrissurNattuvarthaLatest NewsKeralaNews

സ്‌കൂൾ വിദ്യാർത്ഥികൾ സ്ഥിരം കസ്റ്റമർ: എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പൊലീസ് പിടിയിൽ

കൂ​നം​മൂ​ച്ചി സ്വ​ദേ​ശി കോ​ട​നി വീ​ട്ടി​ൽ കൃ​ഷ്ണ​കു​മാ​റി(30)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

പാ​വ​റ​ട്ടി: എം​ഡി​എം​എ​യു​മാ​യി യു​വാവ് അറസ്റ്റിൽ. കൂ​നം​മൂ​ച്ചി സ്വ​ദേ​ശി കോ​ട​നി വീ​ട്ടി​ൽ കൃ​ഷ്ണ​കു​മാ​റി(30)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. പാ​വ​റ​ട്ടി പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : മകളെ വിവാഹം കഴിച്ചു നല്‍കാത്തതിന് പിതാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു: യുവാവ് പിടിയിൽ

പാ​വ​റ​ട്ടി എ​സ്എ​ച്ച്ഒ എം.​കെ. ര​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ നി​ര​വ​ധി നാ​ളു​ക​ളാ​യി ചാ​വ​ക്കാ​ട് പാ​വ​റ​ട്ടി ക​ണ്ണോ​ത്ത് മേ​ഖ​ല​ക​ളി​ൽ ല​ഹ​രി വ​സ്തു​ക്ക​ൾ ക​ച്ച​വ​ടം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പൊലീ​സ് പ​റ​യു​ന്നു. ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ പ​രി​ശോ​ധി​ച്ച​തി​ൽ നി​ര​വ​ധി സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളും മ​റ്റും ഇ​യാ​ളു​ടെ സ്ഥി​രം ക​സ്റ്റ​മേ​ഴ്സ് ആ​ണെ​ന്ന് കണ്ടെത്തിയിട്ടു​ണ്ട്.

പാ​വ​റ​ട്ടി എ​സ്ഐ വൈ​ശാ​ഖ് ഡി ​ജോ​ഷി, എ​എ​സ്ഐ ജോ​സ് ഏ​ങ്ങ​ണ്ടി​യൂ​ർ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ ശി​വ​പ്ര​സാ​ദ്, ശി​വ​ദാ​സ​ൻ എ​ന്നി​വ​രും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ചാ​വ​ക്കാ​ട് ജെ ​എ​ഫ്സി എം കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേക്ക് റി​മാ​ൻ​ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button