പ്രാതലിന് എന്തുണ്ടാക്കാം എന്നാലോചിച്ച് തലപുകയ്ക്കുന്നവർക്ക് ഒരു വെറൈറ്റി ഭക്ഷണം ഇതാ. സ്ഥിരം ഇഡ്ഡലി തിന്ന് മടുത്തവർക്ക് ഇഡ്ഡലി കൊണ്ട് തന്നെ ഉണ്ടാക്കാൻ കഴിയുന്നതാണ് ഇഡ്ഡലി തോരൻ. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവ;
ഇഡ്ഡലി – 6/8 എണ്ണം
വെളിച്ചെണ്ണ – രണ്ടു ടേബിള്‍ സ്പൂണ്‍
നാരങ്ങ നീര് – അര സ്പൂണ്‍
ഉപ്പ് – പാകത്തിന്
പഞ്ചസാര – ഒരു നുള്ള്
പച്ച മുളക് – രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
സവാള – 2എണ്ണം കൊത്തി അരിഞ്ഞത്
മഞ്ഞള്‍ പൊടി – അര ടീസ്പൂണ്‍
തേങ്ങ ചിരവിയത് – ഒരു കപ്പ്
കറി വേപ്പില – ഒരു തണ്ട്
തയ്യാറാകുന്ന വിധം;
ഉണ്ടാക്കി മാറ്റിവെച്ച ഇഡ്ഡലി കൈ കൊണ്ട് നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് ഉപ്പും പഞ്ചസാരയും നാരങ്ങനീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം പച്ചമുളക്, സവാള, കറി വേപ്പില, മഞ്ഞള്‍ പൊടി എന്നിവ ഇട്ട് നന്നായി മൂപ്പിച്ചെടുക്കുക. ഇതിലേക്ക് പൊടിച്ചെടുത്ത ഇഡ്ഡലി ചേര്‍ത്ത് അഞ്ചു മിനിറ്റു വഴറ്റുക. ചിരകിയെടുത്ത തേങ്ങ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക. തീ ഓഫ് ചെയ്യുക. വെറും അഞ്ച് മിനിറ്റ് കൊണ്ട് വെറൈറ്റിയായ ഇഡ്ഡലി തോരൻ റെഡി.
Post Your Comments