കൊച്ചി: എറണാകുളം മഹാരാജാസില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ കുട്ടികള്‍ അവഹേളിച്ച സംഭവത്തില്‍ പ്രതികരിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. വെറുപ്പുളവാക്കുന്ന സംഭവമെന്നും ആകെ നാണക്കേടായെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഉണ്ണി മുകുന്ദന്‍ ആവശ്യപ്പെടുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഉണ്ണി മുകുന്ദന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘വെറുപ്പുളവാക്കുന്നു… ആകെ നാണക്കേടായി?? ആ മനുഷ്യന്‍ തന്റെ കുടുംബത്തെ നിലനിറുത്താനും അധ്യാപനത്തിനായി ജീവിതം ഉഴിഞ്ഞുവെക്കാനും, സമൂഹത്തിലെ ഏറ്റവും മാന്യമായ സ്ഥാനത്ത് എത്താനും കഠിനമായി എല്ലാ പ്രതിബന്ധങ്ങളോടും പോരാടി. ജീവിതത്തോടുള്ള അവന്റെ മനോഭാവത്തെ ബഹുമാനിക്കുക മാത്രമാണ് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുക’.
‘പക്ഷേ, നിങ്ങള്‍ അദ്ദേഹത്തെ പരിഹസിക്കാന്‍ തീരുമാനിക്കുകയും അത് ഷൂട്ട് ചെയ്ത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യാനുള്ള ധൈര്യം കാണിക്കുകയും ചെയ്തു.
നിങ്ങള്‍ക്ക് നിങ്ങളുടെ അധ്യാപകരെ ബഹുമാനിക്കാന്‍ കഴിയുന്നില്ലെങ്കില്‍, പഠനം ഉപേക്ഷിക്കുക. അധികാരികള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’.
കോളേജിലെ മൂന്നാംവര്‍ഷ ബി.എ പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസിലെ വീഡിയോയാണ് പ്രചരിച്ചത്. ക്ലാസെടുക്കുന്ന അധ്യാപകനെ അവഹേളിക്കുന്ന തരത്തിലായിരുന്നു വീഡിയോ. അധ്യാപകന്‍ ക്ലാസിലുള്ളപ്പോള്‍ ചില വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ നോക്കിയിരിക്കുന്നതും വീഡിയോയില്‍ കാണാം. ‘അറ്റന്‍ഡന്‍സ് മാറ്റേഴ്സ് ‘ എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിച്ചത്.
Post Your Comments