KeralaLatest NewsNews

സംസ്ഥാനത്ത് കയർ, കശുവണ്ടി തൊഴിലാളികൾക്ക് ഇത്തവണ 20 ശതമാനം ഓണം ബോണസ്, കൂടുതൽ വിവരങ്ങൾ അറിയാം

കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്ക് ഓണം ബോണസായി ആകെ വരുമാനത്തിന്റെ 20 ശതമാനമാണ് നൽകുക

സംസ്ഥാനത്തെ കയർ, കശുവണ്ടി തൊഴിലാളികൾക്കുള്ള ഓണം ബോണസ് പ്രഖ്യാപിച്ചു. തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന വ്യവസായ ബന്ധസമിതി യോഗത്തിലാണ് തീരുമാനം. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിലാണ് ബോണസുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ നടത്തിയത്.

കയർ തൊഴിലാളികൾക്ക് ഈ വർഷത്തെ ഓണം/ക്രിസ്തുമസ് ഫൈനൽ ബോണസ് 30.34 ശതമാനമാണ്. തൊഴിലാളിയുടെ ആകെ വരുമാനത്തിന്റെ 20 ശതമാനം ബോണസും, 10.34 ശതമാനം ഇൻസെന്റീവും ഉൾപ്പെടുത്തിയാണ് 30.34 ശതമാനം ഫൈനൽ ബോണസ് പ്രഖ്യാപിച്ചത്. അതേസമയം, കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്ക് ഓണം ബോണസായി ആകെ വരുമാനത്തിന്റെ 20 ശതമാനമാണ് നൽകുക. കൂടാതെ, ഇൻസെന്റീവായി 10,000 രൂപയും നൽകുന്നതാണ്. യോഗത്തിൽ ലേബർ കമ്മീഷണർ ഡോ. കെ. വാസുകി, അഡീഷണൽ ലേബർ കമ്മീഷണർ ഐ.ആർ.കെ ശ്രീലാൽ, വ്യവസായിക ബന്ധസമിതിയിലെ തൊഴിലാളി-തൊഴിലുടമ പ്രതിനിധികളും പങ്കെടുത്തു.

Also Read: പുതുപ്പള്ളിയിൽ സഹതാപ തരംഗമില്ല: ഇ പി ജയരാജൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button