തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് സർക്കാരിനെ അറിയിച്ച് കെഎസ്ഇബി. ഇത് സംബന്ധിച്ച വിവരങ്ങൾ കെഎസ്ഇബി സർക്കാരിന് കൈമാറി. ഓഗസ്റ്റ് 21-ന് ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് നൽകണമെന്നാണ് കെഎസ്ഇബി ചെയർമാന് മന്ത്രി നിർദേശം നൽകിയിരിക്കുന്നത്. വിഷയത്തിൽ അന്തിമ തീരുമാനം ഓഗസ്റ്റ് 21 ന് ഉണ്ടാകുമെന്നാണ് വിവരം.
Read Also: ‘2019ലെ ഓണം, ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലം’; അസഹനീയമായ വേദനയെ അതിജീവിച്ചുവെന്ന് പാർവതി
കൂടിയ വിലക്ക് വൈദ്യുതി വാങ്ങാനാണ് നിലവിൽ പദ്ധതി ഇട്ടിരിക്കുന്നത്. പവർകട്ട് ആവശ്യമാണോ എന്നത് സംബന്ധിച്ച കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. സംസ്ഥാനത്തെ ഡാമുകളിൽ വെള്ളമില്ലാത്ത സ്ഥിതിയാണെന്നും അതിനാൽ അധിക വൈദ്യുതി ആവശ്യമായി വരികയാണെങ്കിൽ പണം കൊടുത്തു വാങ്ങേണ്ടിവരുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചിരുന്നു. ദിവസം പത്ത് കോടി രൂപയുടെ അധിക വൈദ്യുതി വാങ്ങേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്.
Read Also: പ്രതിരോധ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് രാഹുൽ ഗാന്ധി തിരിച്ചെത്തി
Post Your Comments