കോട്ടയം: തനിക്ക് കിട്ടിയത് പിതാവിന്റെ സ്വത്താണെന്ന് പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. സ്വത്തുമായി ബന്ധപ്പെട്ടുള്ളത് വ്യക്തി അധിക്ഷേപമാണെന്നും ഇതിനു കോൺഗ്രസ് മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സൈബർ സംഘത്തിന്റേത് തരംതാണ പ്രചാരണമാണെന്നും ജെയ്ക് സി തോമസ് അഭിപ്രായപ്പെട്ടു. അതേസമയം, ജെയ്ക് സി തോമസ് ഇന്ന് നാമനിർദ്ദേശ പത്രിക നൽകും. കോട്ടയം കളക്ടറേറ്റിൽ വരണാധികാരിയായ ആർഡിഒ മുൻപാകെ രാവിലെ 11 മണിക്കാണ് ജെയ്ക് പത്രിക സമർപ്പിക്കുക. ഇടത് കൺവീനർ ഇ. പി. ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ ജെയ്ക്കിനെ അനുഗമിക്കും.
മത്സരത്തിന്റെ ആവശ്യമില്ല ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ ആവശ്യമില്ലെന്ന് കെ സുധാകരൻ പറഞ്ഞിരുന്നു. ഏകപക്ഷിയമായി യുഡിഎഫ് അര ലക്ഷം വോട്ടിനെങ്കിലും വിജയിച്ചുകേറുന്ന അവസ്ഥയാണ് ഇതായിരുന്നു പ്രതികരണം. പക്ഷെ ഇപ്പോൾ സാഹചര്യം മാറി. തെരെഞ്ഞടുപ്പ് എന്നത് വികസനത്തിന്റെ രാഷ്ട്രീയമാണെന്നും ജെയ്‌സ് സി തോമസ് പറഞ്ഞു.
എൻഎസ്എസിന്റെ വോട്ടുകൾ മാത്രമല്ല എല്ലാ ജനവിഭാഗങ്ങളുടെയും വോട്ടുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതൊരു തിണ്ണ നിരങ്ങൽ ഏർപ്പാടല്ല. മുഖ്യമന്ത്രി 24ന് മണ്ഡലത്തിലെത്തും കൂടാതെ 31 നും ഒന്നിനും മുഖ്യമന്ത്രി നേരിട്ടെത്തി ജനങ്ങളെ കാണും. കോൺഗ്രസിന്റെ സൈബർ സംഘങ്ങളാണ് കോടികളുടെ ആസ്തിയുണ്ടെന്ന് പ്രചരിപ്പിച്ചത്. അച്ഛനും ചേട്ടനുമാണ് ദീർഘകാലമായി ചെരുപ്പ് നിർമ്മാണ മേഖലയിൽ ഉണ്ടായിരുന്നതെന്നും ജെയ്‌ക്ക് സി തോമസ് പറഞ്ഞു.
കിടങ്ങൂരില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ അവിശുദ്ധബന്ധമുണ്ട്. മണിപ്പൂര്‍ വംശഹത്യയുടെ മേല്‍ക്കൂരയും അടിത്തറയും പണിതത് സംഘപരിവാറാണ്. ആ ബിജെപിയുമായി യുഡിഎഫ് അധികാരം പങ്കിട്ടത് ഞെട്ടിപ്പിക്കുന്നതാണ്. ഇതിലൂടെ എന്തു തരം സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നതെന്നും ജെയ്ക്ക് ചോദിച്ചു. കോണ്‍ഗ്രസ് നേതൃത്വം പ്രതികരിക്കാത്തത് അത്ഭുതകരമായിട്ടാണ് തോന്നുന്നത്. കുറ്റം ഏറ്റുപറയാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും ജെയ്ക് കൂട്ടിച്ചേര്‍ത്തു.
Post Your Comments