Latest NewsKeralaNews

കേരളാ ചരിത്രത്തിൽ പിണറായി സർക്കാരിനോളം നിഷേധാത്മക സമീപനം സ്വീകരിക്കുന്ന സർക്കാർ മുമ്പ് ഉണ്ടായിട്ടില്ല: കെ സുരേന്ദ്രൻ

കോട്ടയം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിന്റെ ചരിത്രത്തിൽ പിണറായി സർക്കാരിനോളം നിഷേധാത്മക സമീപനം സ്വീകരിക്കുന്ന ഒരു സർക്കാർ മുമ്പ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓണത്തിന് സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് ശമ്പളും ബോണസും കൊടുക്കാൻ കാലതാമസം ഉണ്ടാകും എന്നാണ് മന്ത്രി പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി ചൂണ്ടിക്കാണിച്ചത്. കെഎസ്ആർടിസി കണ്ടക്ടർമാരുടെ കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്യുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: മാസപ്പടി വിവാദം: ഒന്നാം പ്രതി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് കള്ളന് കഞ്ഞി വെക്കുകയാണെന്ന് കെ സുരേന്ദ്രന്‍

സാധാരണക്കാർക്ക് കിറ്റ് കൊടുക്കുന്ന പതിവ് കഴിഞ്ഞ ഓണക്കാലത്ത് ഉണ്ടായിരുന്നു. 87 ലക്ഷം ആളുകൾക്ക് കിറ്റ് കൊടുത്തിരുന്നു. എന്നാൽ ഈ ഓണത്തിന് അത് 7 ലക്ഷമായി ചുരുക്കി. സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി ചിന്തിക്കാതെയും യാതൊരു മുൻകരുതലും എടുക്കാതെയുമാണ് സർക്കാർ മുന്നോട്ട് പോയ്ക്കൊണ്ടിരുന്നത്. ഓണവും ഗണേശോത്സവവും പ്രമാണിച്ച് കേരളത്തിലെയും മഹാരാഷ്ട്രയിലെയും കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്ക് നേരത്തെ ശമ്പളം കൊടുക്കുകയാണ് മോദി സർക്കാർ. എന്നാൽ ശമ്പളം കൊടുക്കാനോ, ബോണസ് കൊടുക്കാനോ കേരളാ സർക്കാരിന് പദ്ധതിയില്ല. സപ്ലൈക്കോയിൽ ഒരു സാധനം പോലും ഇത്രയും ദിവസമായിട്ട് കൊടുക്കാൻ കഴിഞ്ഞില്ല. നിത്യോപയോഗ സാധനങ്ങളുടെ ടെൻഡർ എടുക്കാൻ കച്ചവടക്കാർ തയ്യാറാകുന്നില്ല. പിണറായി ഗവൺമെന്റിനെ വിശ്വസിക്കാൻ കൊള്ളൂല എന്നതുകൊണ്ടാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഗുരുതരമായ സാഹചര്യമാണ് കേരളത്തിലേത്. ഒരു സംവിധാനവും സർക്കാർ ചെയ്യുന്നില്ല. ഇതിന് ഉത്തരം പറയാൻ മുഖ്യമന്ത്രിയുമില്ല ഒരു മന്ത്രിമാരും ഇല്ല. വകുപ്പുകൾ തമ്മിൽ ഒരു ഏകോപനവുമില്ല. എന്നാൽ അഴിമതിക്ക് സർക്കാർ ഒരു കുറവും വരുത്തിയിട്ടില്ല. മാസപ്പടി വിവാദത്തിൽ ശക്തമായ ഒരു നിലപാട് സ്വീകരിക്കാൻ കേരളത്തിലെ പ്രതിപക്ഷത്തിന് കഴിയുന്നില്ല. പ്രതിപക്ഷ നേതാവ് എന്തൊക്കെയോ പിച്ചു പെയ്യും പറഞ്ഞ് നടക്കുവാണ്. വ്യവസായം നടത്തുന്നതിനുള്ള തടസ്സം നീക്കാനാണ് മാസപ്പടി കൊടുത്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. വ്യവസായ സൗഹൃദമാക്കി കേരളത്തെ മാറ്റും എന്ന് പറയുന്ന പിണറായി വിജയൻ തന്നെയാണ് പണം ആദ്യം വാങ്ങിയിരിക്കുന്നത്. പിണറായി വിജയന് കാശ് കൊടുത്തതും മകൾക്ക് മാസപ്പടി കൊടുത്തതും വ്യവസായം നടത്തുന്നതിനുള്ള തടസ്സങ്ങൾ നീക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: 21-ാം നൂറ്റാണ്ടിലേക്ക് രാജ്യത്തെ നയിച്ചതിൽ നിർണായക പങ്ക് വഹിച്ചത് അടൽ ബിഹാരി വാജ്‌പേയ് : ആദരവ് അർപ്പിച്ച് രാജ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button