തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇടതുപക്ഷത്തോടുള്ള വിരോധത്തിന്റെ പേരിൽ വീണ എന്ന പാവം പെൺകുട്ടിയെ ആക്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് മഹാപാപമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കൺസൾട്ടൻസി ഫീസ് തന്നെയാണ് വീണ വാങ്ങിയത്. എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ കൺസൾട്ടൻസി ഫീസ് വാങ്ങുന്നുണ്ടെന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു. എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ കൺസൾട്ടന്റായി പ്രവർത്തിക്കുന്നു. എന്താണ് തെറ്റ്. കൺസൾട്ടൻസി ഫീസ് കൊടുക്കും. അങ്ങനെ കൺസൾട്ടൻസി ഫീസ് കൊടുക്കുന്നയാൾ ടിഡിഎസ് പിടിച്ചിട്ടാണ് പണം കൊടുത്തിരിക്കുന്നതെന്നും അവർ ടിഡിഎസ് ഗവൺമെന്റിലേക്ക് അടച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൈസ വാങ്ങിയാൽ വാങ്ങിയ പണത്തിന്റെ ഇൻകംടാക്‌സ് അടച്ചിട്ടുണ്ട്. പിന്നെന്താ അതിൽ തെറ്റ്. എല്ലാം ബാങ്ക് വഴിയാണ്. മുഖ്യമന്ത്രിയെ ആക്രമിക്കാനാണ് ഇത്തരമൊരു ആരോപണമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.
Read Also: ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിച്ചപ്പോള്‍ സ്വാതന്ത്ര്യമില്ലാതെ അരക്ഷിതാവസ്ഥയില്‍ അഫ്ഗാന്‍ ജനത
Post Your Comments