കോഴിക്കോട്: പി വി അൻവറിന്റെ കൈവശം 19 ഏക്കർ അധിക ഭൂമിയെന്ന് കണ്ടെത്തി ലാൻഡ് ബോർഡ്. 2007ൽ തന്നെ അൻവർ ഭൂപരിധി മറികടന്നിരുന്നുവെന്ന് വ്യക്തമാക്കി അൻവറിനും കുടുംബാംഗങ്ങൾക്കും ലാൻഡ് ബോർഡ് നോട്ടീസ് അയച്ചിരിക്കുകയാണ്. അധികഭൂമി സംബന്ധിച്ച് ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നും ആവശ്യമായ രേഖകൾ ഹാജരാക്കാത്തതിനാൽ നടപടികൾ നീണ്ടുപോകുന്നുവെന്നും ലാൻഡ് ബോർഡ് അറിയിച്ചു.
Read Also: കുളത്തിൽ ചാടി ആത്മഹത്യ ചെയ്യും മുൻപ് വിഷ്ണുപ്രിയ തന്റെ ആത്മഹത്യ കുറിപ്പിൽ എഴുതിയതിങ്ങനെ
അൻവറും കുടുംബവും ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് അധിക ഭൂമി കൈവശം വയ്ക്കുന്നതായാണ് വിവരാവകാശ കൂട്ടായ്മ വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച കൂടുതൽ തെളിവുകൾ ലാൻഡ് ബോർഡിന് കൈമാറുകയും ചെയ്തു. 34.37 ഏക്കർ ഭൂമിയുടെ രേഖകളാണ് കൈമാറിയത്. നേരത്തെ 12.46 ഏക്കർ അധികഭൂമിയുടെ രേഖകൾ ഇവർ കൈമാറിയിരുന്നു.
Post Your Comments