KeralaLatest NewsNews

സംസ്ഥാനത്ത് ഓണം ഫെയർ ആരംഭിക്കാൻ ഇനി ശേഷിക്കുന്നത് 3 ദിവസങ്ങൾ, മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും

മിൽമ, കേരഫെഡ്, കുടുംബശ്രീ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ജില്ലാ ഫെയറിൽ ഉണ്ടായിരിക്കും

ഓണം എത്താറായതോടെ സപ്ലൈകോയുടെ ആഭിമുഖ്യത്തിലുള്ള ഓണം ഫെയർ ആരംഭിക്കാൻ ഇനി ശേഷിക്കുന്നത് 3 ദിവസങ്ങൾ. ഓഗസ്റ്റ് 18-നാണ് ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. തിരുവനന്തപുരം കിഴക്കേകോട്ട നായനാർ പാർക്കിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓണം ഫെയറിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. കൂടാതെ, 19-ന് ജില്ലാതല ഉദ്ഘാടനങ്ങളും, 23-ന് നിയമസഭാ മണ്ഡലം അടിസ്ഥാനമാക്കിയുള്ള ഓണച്ചന്തകളുടെ ഉദ്ഘാടനവും നടക്കുന്നതാണ്.

സബ്സിഡി സാധനങ്ങൾക്ക് പുറമേ, വിവിധ സാധനങ്ങൾ കോംബോ ഓഫറിൽ സ്വന്തമാക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. മിൽമ, കേരഫെഡ്, കുടുംബശ്രീ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ജില്ലാ ഫെയറിൽ ഉണ്ടായിരിക്കും. പ്രാദേശിക കർഷകരിൽ നിന്ന് സംഭരിക്കുന്ന പച്ചക്കറികളുടെ വിപണനവും സ്റ്റാളുകൾ മുഖാന്തരം നടക്കുന്നതാണ്. അതേസമയം, സ്റ്റാളുകളിലെ വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി പൊതുമേഖല/സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് അവിടെയുള്ള ജീവനക്കാർക്ക് 500 രൂപ, 1000 രൂപ നിരക്കിലുള്ള കൂപ്പണുകൾ സൗജന്യമായി വിതരണം ചെയ്യുന്നതാണ്. എയർകണ്ടീഷൻ സൗകര്യത്തോടെയുള്ള ജർമ്മൻ ഹാങ്ങറുകളിലാണ് ജില്ലാ ഓണം ഫെയറുകൾ ഒരുക്കുന്നത്.

Also Read: അതിവേഗം വളർന്ന് ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഒന്നാം പാദഫലം പ്രഖ്യാപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button