Latest NewsKeralaNews

പൊതുവിതരണ സംവിധാനം പ്രഹസനമായി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം: രാജ്യത്ത് രൂക്ഷമായ വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ സിപിഎം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്രസർക്കാർ വിപണി ഇടപെടലിൽ നിന്ന് പൂർണമായും പിൻവാങ്ങി. പൊതുവിതരണ സംവിധാനം പ്രഹസനമായി. വിപണി ഇടപെടലിനുൾപ്പെടെ കേന്ദ്രം പണം നൽകാതിരുന്നിട്ടും ആഭ്യന്തരമേഖലയിലെ ഇടപെടൽകൊണ്ട് കേരളത്തിന് വിലക്കയറ്റം പിടിച്ചുനിർത്താനായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: അധ്യാപകനെ അധിക്ഷേപിച്ച് റീല്‍സ്, പരിഷ്‌കൃത വിദ്യാര്‍ത്ഥി സമൂഹത്തില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തത്: ആര്‍ ബിന്ദു

പ്രതിസന്ധികൾക്കിടയിലും 60 ലക്ഷത്തോളം ആളുകൾക്ക് ക്ഷേമപെൻഷൻ നൽകിത്തുടങ്ങി. ഓണവിപണിയിൽ യഥേഷ്ടം സാധനങ്ങൾ എത്തിച്ച് 30 ശതമാനം വിലക്കുറവിൽ ലഭ്യമാക്കും. 13 ഇനത്തിന് ഏഴു വർഷത്തിലധികമായി വില കൂട്ടിയിട്ടില്ല. സംസ്ഥാന സർക്കാരിന്റെ ഫലപ്രദമായ ഇടപെടൽകൊണ്ട് നികുതിവരുമാനം 40,000 കോടിയിൽ നിന്ന് 70,000 കോടിയിലേക്ക് വർധിപ്പിക്കാനായി. ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്ക് അനുദിനം കൂടുകയാണ്. കേന്ദ്ര സ്ഥാപനങ്ങളിൽ 10 ലക്ഷത്തോളം തസ്തിക ഒഴിഞ്ഞുകിടക്കുന്നു. 28 ലക്ഷത്തോളം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുവെന്നാണ് സർവേ റിപ്പോർട്ടുകൾ. അതേസമയം, കേരളത്തിന്റെ തൊഴിലില്ലായ്മ നിരക്ക് 12.9ൽ നിന്ന് ഏഴു ശതമാനമാക്കാനായി. ഒഴിവുകൾ കൃത്യമായി പിഎസ്സിക്ക് റിപ്പോർട്ട് ചെയ്ത് നിയമനം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: അധ്യാപകനെ അധിക്ഷേപിച്ച് റീല്‍സ്, പരിഷ്‌കൃത വിദ്യാര്‍ത്ഥി സമൂഹത്തില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തത്: ആര്‍ ബിന്ദു

shortlink

Related Articles

Post Your Comments

Related Articles


Back to top button