ന്യൂഡല്‍ഹി:ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പേരില്‍ തെറ്റായി പ്രചരിക്കുന്ന സമൂഹ മാധ്യമ പോസ്റ്റിനെതിരെ സുപ്രീം കോടതി. വ്യാജ പോസ്റ്റിന് എതിരെ നടപടി വേണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതി പൊലീസിന് പരാതി നല്‍കി.
Read Also: ലോകത്തിനാകെ പ്രകാശം പകരാനാണ് ഭാരതം സ്വതന്ത്രമായത്: ഡോ മോഹൻ ഭാഗവത്
സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള വാട്‌സ്ആപ്പ്
സന്ദേശമാണ് നിലവില്‍ പ്രചരിക്കുന്നത്. ഈ സന്ദേശത്തില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ചിത്രവും ഉപയോഗിച്ചിട്ടുണ്ട്.
ഇത്തരം ഒരു പോസ്റ്റ് ചീഫ് ജസ്റ്റിസോ മറ്റ് ഏതെങ്കിലും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരോ പുറത്തിറക്കിയിട്ടില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Post Your Comments