Latest NewsKeralaNews

മന്ത്രി റിയാസ് സത്യവാങ്മൂലം നൽകിയതിൽ തെറ്റുണ്ടെങ്കിൽ പരിശോധിക്കാം: എം വി ഗോവിന്ദൻ

കണ്ണൂർ: മന്ത്രി പി എ മുഹമ്മദ് റിയാസ് സത്യവാങ്മൂലം നൽകിയതിൽ തെറ്റുണ്ടെങ്കിൽ പരിശോധിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടിയ്ക്ക് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്രചാര വേലയാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഡി വൈ എഫ് ഐ സെക്യുലർ സ്ട്രീറ്റ് പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Read Also: 100 രൂപയ്ക്ക് താഴെ റീചാർജ്! ലഭിക്കുന്നത് അൺലിമിറ്റഡ് ഡാറ്റ: പുതിയ ഓഫറുമായി എയർടെൽ

രാവിലെ മുതൽ മാധ്യമപ്രവർത്തകർ പ്രതികരണം ചോദിക്കുന്നു. മിണ്ടിയാലും പ്രശ്‌നം മിണ്ടിയില്ലെങ്കിലും പ്രശ്നമാണ്. വലതുപക്ഷ ആശയങ്ങളെ കേരളത്തിലെ മാധ്യമങ്ങൾ പിന്തുണക്കുന്നുവെന്നും മാധ്യമങ്ങളെ വിമർശിച്ചു കൊണ്ട് എം വി ഗോവിന്ദൻ പറഞ്ഞു. കോടിയേരിയുടെ മക്കളുടെ കാര്യം വന്നല്ലോ, സിപിഎം നിലപാട് എടുത്തല്ലോ. അതാണ് ഇപ്പോഴത്തെയും നിലപാടെന്നും എം വി ഗോവിന്ദൻ അറിയിച്ചു.

Read Also: ‘എല്ലാം സാമ്പത്തിക നേട്ടത്തിന് വേണ്ടി’: സംസ്ഥാന സർക്കാർ കേരളത്തിൽ യഥേഷ്ടം കള്ളൊഴുക്കുന്നു എന്ന് മാർ ജോസഫ് പാംപ്ലാനി

shortlink

Related Articles

Post Your Comments

Related Articles


Back to top button