Latest NewsKeralaNews

അഴിമതി നടത്തി പണം സമ്പാദിക്കാറില്ല: ആരോപണങ്ങൾക്ക് മറുപടിയുമായി ജെയ്ക്ക് സി തോമസ്

പുതുപ്പള്ളി: അഴിമതി നടത്തി പണം സമ്പാദിക്കാറില്ലെന്ന് പുതുപ്പള്ളി സിപിഎം സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ്. അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണങ്ങൾക്ക് മറുപടി നൽകവെയാണ് ജെയ്ക്ക് ഇക്കാര്യം അറിയിച്ചത്. കോൺഗ്രസുകാർ അഴിമതി നടത്തി അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നത് പോലെ അണാ പൈസ സമ്പാദിക്കുന്ന ആളല്ല താനെന്നും ജെയ്ക്ക് പറഞ്ഞു.

Read Also: സുലഭ് ഇന്റർനാഷണൽ സോഷ്യൽ സർവീസ് ഓർഗനൈസേഷൻ സ്ഥാപകൻ അന്തരിച്ചു

കോട്ടയം ടിബി റോഡിൽ 1945 ൽ വ്യാപാരം ആരംഭിച്ചയാളാണ് തന്റെ അച്ഛൻ. മണർകാടുള്ള വീട്ടിൽ നിന്ന് 8 കിലോമീറ്റർ നടന്നിട്ടാണ് അദ്ദേഹം വ്യാപാരം നടത്തിയിരുന്നത്. തന്റെ സ്വത്ത് വിവരം സംബന്ധിച്ച് ആണെങ്കിൽ ഒരു നയാ പൈസ ഉൾപ്പെടെ തെരഞ്ഞെടുപ്പ് പത്രികയിൽ വിവരിച്ചിട്ടുണ്ട്. തന്റെ വീടിരിക്കുന്ന സ്ഥലത്തിന്റെ മൂല്യമാണ് ഇപ്പോഴത്തെ ചർച്ചകളിലേക്ക് വഴി തെളിക്കുന്നത്. തന്റെ ഓർമ്മ ശരിയാണെങ്കിൽ 92 വർഷങ്ങൾക്ക് മുമ്പ് സെന്റിന് 5 രൂപ കൊടുത്ത് വാങ്ങിയ സ്ഥലത്താണ് താൻ താമസിക്കുന്ന വീടിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: ആരെയും പ്രീണിപ്പിക്കാൻ മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്തുന്ന രാഷ്ട്രീയം ബിജെപിക്കില്ല: അനിൽ ആന്റണി

shortlink

Related Articles

Post Your Comments

Related Articles


Back to top button