രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കറ്റാര്‍വാഴ

വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് കറ്റാര്‍വാഴ. ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും കറ്റാര്‍വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ഇതിന്‍റെ ഇലകളില്‍ നിറഞ്ഞിരിക്കുന്ന ജെല്ലില്‍ മ്യൂക്കോപോളിസാക്കറൈഡുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇതില്‍ വിറ്റാമിനുകള്‍, അമിനോ ആസിഡുകള്‍, ഇരുമ്പ്, മാംഗനീസ്, കാത്സ്യം, സിങ്ക്, എന്നിവയും അടങ്ങിയിട്ടുണ്ട്.

Read Also : കൊലക്കേസിൽ ജയിലിലായപ്പോൾ ജാ​​മ്യ​​ത്തിലിറക്കിയില്ലെന്നും പറഞ്ഞ് അ​​യ​​ല്‍​വാ​​സി​​യെ ആ​​ക്ര​​മി​​ച്ചു:വയോധികൻ അറസ്റ്റിൽ

വിപണിയില്‍ ഇന്ന് ലഭ്യമായ മിക്ക ക്ലെന്‍സറുകളിലെയും മോയിസ്ചറൈസറുകളിലെയും മറ്റ് ലേപനങ്ങളിലെയും പ്രധാനഘടകമാണ് കറ്റാര്‍വാഴ. ആന്‍റി ഓക്സിഡന്‍റ് കൂടിയാണ് ഇത്. രോഗപ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുവാനും പൂപ്പല്‍, ബാക്ടീരിയ എന്നിവയെ ചെറുക്കാനും ഇതിന് കഴിവുണ്ട്.

ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനായി പതിവായി വെറുംവയറ്റില്‍ കറ്റാര്‍വാഴനീരും തേനും യോജിപ്പിച്ചത് രണ്ട് സ്പൂണ്‍ വീതം കഴിച്ചാല്‍ മതി.

Share
Leave a Comment