Latest NewsNewsLife StyleHealth & Fitness

പ്രമേഹം നിയന്ത്രണത്തിലാക്കാൻ കറിവേപ്പില ഇങ്ങനെ കഴിക്കൂ

ദിവസവും പ്രഭാതഭക്ഷണത്തിന് മുൻപ് കറിവേപ്പില അരച്ചതു കഴിക്കുന്നതു ടൈപ് 2 പ്രമേഹം കുറയ്‌ക്കുന്നതിനു ഗുണപ്രദം ആണ്. ദിവസവും കറിവേപ്പില കഴിക്കുന്നത്‌ അമിതഭാരവും അമിതവണ്ണവും കുറയ്‌ക്കുന്നതിന് സഹായിക്കും.

Read Also : രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു: കേരളത്തിൽ നിന്നും ഇത്തവണ മെഡൽ ലഭിച്ചത് 10 പേർക്ക്

അകാലനര തടയുന്നതിനു കറിവേപ്പില ഉത്തമം ആണ്. ആമാശയത്തിന്റെ ആരോഗ്യത്തിന്‌ ഗുണപ്രദം ആണ്. ദഹനക്കേടിന് പ്രതിവിധിയായി കറിവേപ്പില ഉപയോഗിക്കുന്നു. അതിസാരം, ആമാശയസ്‌തംഭനം എന്നിവയ്‌ക്കുളള പ്രതിവിധിയായും കറിവേപ്പില ഉത്തമം ആണ്. കറിവേപ്പിലയിട്ടു തിളപ്പിച്ച എണ്ണ മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്‌ക്കും മികച്ചതാണ്.

കണ്ണുകളുടെ ആരോഗ്യത്തിന്‌ ഉത്തമം ആണ്. ഇത് തിമിരസാധ്യത കുറയ്‌ക്കുന്നു. മുടി നരയ്‌ക്കുന്നതിനെ പ്രതിരോധിക്കുന്നു. മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ത്വക്കിന്റെ ആരോഗ്യത്തിന്‌ കറിവേപ്പില മികച്ചതാണ്. പ്രാണികള്‍ കടിച്ചതു മൂലം ഉണ്ടാകുന്ന അസ്വസ്ഥതകള്‍ അകറ്റാന്‍ കറിവേപ്പില നീര് ഗുണപ്രദമാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button