KeralaLatest NewsNewsLife StyleFood & Cookery

നിത്യവും ജീരകം ഉപയോഗിക്കാറുണ്ടോ? ഈ ദോഷങ്ങൾ അറിയാതെ പോകരുത്!!

പല വിധത്തിലുള്ള അലര്‍ജി ഉണ്ടാക്കുന്നതിനും ജീരകം കാരണമാകുന്നുണ്ട്.

എല്ലാവരുടെയും അടുക്കളയിൽ സാധാരണയുണ്ടാകുന്ന ഒന്നാണ് ജീരകം. മലയാളികൾക്ക് ജീരകം ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഒരു ശീലമാണ്. കറികളില്‍ ജീരകം ചതച്ചിടുകയും വറുത്ത്‌ പൊടിച്ചിടുകയും ചെയ്യുന്നവരുമുണ്ട്.

നിരവധി ഗുണങ്ങൾ ഉള്ള ഒന്നാണ് ജീരകം. രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വര്‍​ദ്ധി​പ്പി​ക്കാ​നു​ള്ള ക​ഴി​വുള്ള ജീര​കത്തിലെ ആ​ന്‍റിസെ​പ്‌​റ്റി​ക് ഗു​ണ​ങ്ങൾ ജ​ല​ദോ​ഷം അ​ക​റ്റു​ന്ന​തി​ന് സ​ഹാ​യി​ക്കും. സമൃ​ദ്ധ​മാ​യി ഇ​രു​മ്പ് അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാല്‍ വി​ളര്‍​ച്ച അ​ക​റ്റാനും ഉ​ത്ത​മ​മാ​ണ്. രാ​വി​ലെ ജീ​ര​ക​മി​ട്ട് തിള​പ്പി​ച്ച വെ​ള്ളം കു​ടി​ക്കു​ന്ന​ത് കൊ​ള​സ്‌​ട്രോ​ളി​നെ കു​റ​ച്ച്‌ ഹൃ​ദ​യാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്നു. ജീരകം ചെറുനാരങ്ങാനീര് ചേര്‍ത്ത് കഴിച്ചാല്‍ ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ചര്‍ദ്ദിക്ക് ആശ്വാസം കിട്ടും.  ജീരകം, കൊത്തമല്ലി എന്നിവ സമമെടുത്ത് അരച്ച്  നെയ്യ് കാച്ചി കഴിച്ചാല്‍ കഫം, പിത്തം, ഛര്‍ദ്ദി, അരുചി ഇവ മാറും. രക്ത ശുദ്ധീകരണത്തിനും ദഹനത്തിനും സഹായിക്കുന്ന ജീരകം വിളര്‍ച്ച, ചെന്നിക്കുത്ത്‌, ദഹനക്കേട്‌, ഗ്യാസ്‌ മുതലായവ മൂലമുള്ള വയറു വേദന, അലര്‍ജി എന്നിവയ്ക്കും ഉത്തമമാണ്.

read also: മുഖക്കുരുവിനെ തടയാൻ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ നിറഞ്ഞ ഞാവല്‍പ്പഴം!!

എന്നാൽ, ജീരകത്തിന് ഗുണം മാത്രമല്ല ദോഷങ്ങളും നിരവധിയാണ്. പലപ്പോഴും ഈ ദോഷങ്ങളെക്കുറിച്ച് ആരും ആലോചിക്കാറില്ല. ജീരകവെള്ളം കുടിയ്ക്കുമ്പോഴോ ജീരകം കഴിയ്ക്കുമ്പോഴോ പുളിച്ച് തികട്ടല്‍ അനുഭവപ്പെടുന്നെങ്കിൽ ജീരകം ഉപയോഗിക്കരുത്. അതുപോലെ നെഞ്ചെരിച്ചില്‍ ഉള്ളപ്പോള്‍ ഒരിക്കലും ജീരകം കഴിയ്ക്കരുത്. അമിതമായ തോതില്‍ ജീരകം ഉപയോഗിച്ചാല്‍ അത്  കരളിനെ പ്രശ്‌നത്തിലാക്കുന്നു. പ്രമേഹ രോഗികള്‍ക്ക് ജീരകത്തിന്റെ ഉപയോഗം വളരെ ദോഷകരമാണ്. ചിലരിൽ പല വിധത്തിലുള്ള അലര്‍ജി ഉണ്ടാക്കുന്നതിനും ജീരകം കാരണമാകുന്നുണ്ട്. ഇവയെല്ലാം തിരിച്ചറിഞ്ഞുവേണം ജീരകം ഉപയോഗിക്കുവാൻ.

സ്വയം ചികിത്സ ആപത്താണെന്നു തിരിച്ചറിയുക. രോഗങ്ങൾക്ക് ഡോക്ടറുടെ സേവനപ്രകാരം മാത്രം മരുന്നുകൾ ഉപയോഗിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button