പഴ വര്‍ഗങ്ങളില്‍ ഏറ്റവും പോക്ഷക ഗുണങ്ങള്‍ അടങ്ങിയ പ്രകൃതിയിലുള്ള വിറ്റാമിന്‍ ടോണിക് ആണെന്ന് നിസ്സംശയം പറയാം. ശരീര കോശങ്ങളുടെ പുനര്‍ നിര്‍മാണത്തെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങള്‍ ധാരാളം ഉള്ളത് കൊണ്ടും വളെരെ പെട്ടെന്ന് ദഹിക്കത്തക്ക വിധം ലഘു ആയതു കൊണ്ടും ശീഘ്രം ഉന്മേഷം തരുന്നത് കൊണ്ടും രോഗികള്‍ക്ക് ഇതു നിരപായം ഉപയോഗിക്കാം. ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ ധാതു ലവണങ്ങളും നിയാസിന്‍, റിബോ ഫ്ലെവിന്‍ തുടങ്ങിയ വിറ്റാമിനുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. വളരെ ഉയര്‍ന്ന തോതിലുള്ള കലോറി മൂല്യം നേന്ത്രപ്പഴത്തിനുണ്ട്. ഏതാണ്ട് 200-ല്‍ കൂടുതല്‍ കലോറി ശരീരത്തിന് നല്‍കാന്‍ സാമാന്യം വലിപ്പമുള്ള ഒരു നേന്ത്രപ്പഴത്തിനു കഴിയും.
Read Also : കാണിക്കവഞ്ചികൾ എണ്ണിത്തിട്ടപ്പെടുത്താൻ ഇനി എഐയും, ശബരിമലയിൽ വരാനൊരുങ്ങുന്ന മാറ്റം ഇതാണ്
രക്തത്തിലെ അമ്ലത കുറക്കാന്‍ നേന്ത്രപ്പഴം വളരെ സഹായിക്കും. വിറ്റാമിന്‍ സി, ജീവകം എ, ബി, ഡി, ഇ എന്നിവയും നേന്ത്രപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. നേന്ത്രപ്പഴത്തിന്റെ കൂടെ ചൂടു പാല്‍ കുടിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍, ശരീരത്തിന് അമിത വണ്ണം ഉള്ളവര്‍ പാല്‍ ഒപ്പം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ആരോഗ്യത്തിനൊപ്പം ബുദ്ധിയും അഴകും നൽകുന്ന ഫലമാണ് നേന്ത്രപ്പഴം എന്നു പണ്ടു മുതൽക്കേ പറഞ്ഞുവരുന്നു. നേന്ത്രപ്പഴവും മാതളനാരങ്ങയുടെ നീരും ദിവസേന കഴിച്ചാൽ അൾസർ ശമിക്കും.
അൽപം പാലിൽ നേന്ത്രപ്പഴം നന്നായി അരച്ചു ചേർത്തു പുരട്ടിയാൽ കണ്ണിനു താഴെയുള്ള കറുപ്പുനിറം മാറും. ഞാലിപ്പൂവൻ പഴം നന്നായി അരച്ച് മുഖത്തിട്ട് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ചർമ്മം തിളങ്ങുമെന്നത് തീർച്ച. വാഴപ്പഴം ചെറിയ കഷണങ്ങളാക്കി നുറുക്കി വെണ്ണ, തേൻ, നാരങ്ങാനീര് ഇവ ചേർത്ത് പതിവായി കഴിച്ചാൽ ഉണർവുണ്ടാകും.
Post Your Comments