KottayamLatest NewsKeralaNattuvarthaNews

ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽനട്ട് ഇളകി: അട്ടിമറിയെന്ന് കോൺഗ്രസ്, അന്വേഷണം വേണമെന്ന് ആവശ്യം

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യു‍ഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽനട്ട് ഇളകിയ നിലയിൽ കണ്ടെത്തി. സിഎംഎസ് കോളേജിൽ എത്തി തിരികെ മടങ്ങുമ്പോഴായിരുന്നു കാറിന്റെ വീൽനട്ടുകൾ ഊരിയ നിലയിൽ കണ്ടെത്തിയത്. ചാണ്ടി ഉമ്മൻ സ്ഥിരമായി ഉപയോഗിച്ച കാറായിരുന്നില്ല ഇത്. സംഭവം അട്ടിമറിയാണെന്നും അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

സംഭവത്തിൽ അന്വേഷണം ആവശ്യമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു.
‘ഒരു വശത്തെ നാല് വീൽനട്ടുകളും ഇളകിയ നിലയിലാണ് കണ്ടെത്തിയത്. ഇതിനുപിന്നിൽ ഒട്ടേറെ സംശയങ്ങളും ദുരൂഹതകളും നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പോലീസ് കൃത്യമായ അന്വേഷണം നടത്തണം. തന്റെ ഡ്രൈവറാണ് സംശയം തോന്നി ഇത് കണ്ടെത്തിയത്. അപകടം പതിയിരിക്കുന്നു, കൂടുതൽ ശ്രദ്ധയും ജാഗ്രതയും വേണം. പോലീസ് സ്വമേധയാ കേസെടുത്ത് ദുരൂഹത നീക്കണം,’ തിരുവഞ്ചൂർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button