പുനലൂർ: സ്ഥലത്തിന് പട്ടയം കിട്ടാത്തതിനെതുടർന്ന് മധ്യവയസ്കൻ കുരിശടിയിൽ ജീവനൊടുക്കി. മുക്കടവ് കാപ്പിൽ വീട്ടിൽ വിനോദ് തോമസി(45)നെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Also : യുഎസിനേയും , ചൈനയേയും കടത്തിവെട്ടി ഇന്ത്യയുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്
പുനലൂർ- മൂവാറ്റുപുഴ റോഡിന്റെ സൈഡിലായാണ് വർഷങ്ങളായി വിനോദിന്റെ കുടുംബം താമസിക്കുന്നത്. വീടു നിൽക്കുന്ന ഭാഗത്തെ അഞ്ച് സെന്റ് സ്ഥലത്തിനു പട്ടയം നൽകണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട ഓഫീസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ, നടപടിയുണ്ടാകാത്തതിൽ വിനോദ് ഏറെ നിരാശനായിരുന്നു. ഓട്ടോ ഡ്രൈവറായ വിനോദ് ഇക്കാര്യം പലരോടും പങ്കുവച്ചിരുന്നു.
Read Also : ഉമ്മൻ ചാണ്ടിയുടെ ആദരാഞ്ജലി ഫ്ലക്സ് ബോർഡുകൾക്ക് മുന്നിൽ ചാണ്ടി ഉമ്മന്റെ ഫ്ലെക്സ്: നീക്കം ചെയ്യണമെന്ന് എൽഡിഎഫ്
മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ ജോബി. മകൻ: അമൽ.
Post Your Comments