Latest NewsNewsIndiaCrime

ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ നിയമ വിദ്യാർത്ഥിയും സുഹൃത്തും അറസ്റ്റിൽ: പ്രചോദനമായത് ക്രൈം വെബ് സീരിസ് എന്ന് പ്രതി

മീററ്റ്: ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ നിയമ വിദ്യാർത്ഥിയും സുഹൃത്തും അറസ്റ്റിൽ. ബിസിനസുകാരനായ ധ്യാൻ കുമാർ ജെയ്ൻ (70), ഭാര്യ അഞ്ജു ജെയ്ൻ (65) എന്നിവരാണ് മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടത്. വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്താനുള്ള ശ്രമം ചെറുക്കുന്നതിനിടെയാണ് ധ്യാൻ കുമാർ മരിച്ചത്. അഞ്ജുവിനെ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട്, അവസാന വർഷ എൽഎൽബി വിദ്യാർത്ഥി പ്രിയങ്ക് ശർമ (25), ഇയാളുടെ ബാല്യകാല സുഹൃത്ത് യാഷ് ശർമ (24) എന്നിവരാണ് പിടിയിലായത്. 2020ൽ പുറത്തിറങ്ങിയ ഒരു ക്രൈം വെബ് സീരിസിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണു കുറ്റകൃത്യം നടത്തിയതെന്ന് പ്രതികൾ മൊഴി നൽകിയതായി എസ്‌പി രോഹിത് സിങ് സജ്‌വാൻ അറിയിച്ചു.

ആളൊഴിഞ്ഞ പാടത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു: ആദ്യം കണ്ടെത്തിയത് കത്തിക്കരിഞ്ഞ കാലുകള്‍

മോഷണത്തിനെത്തിയ പ്രതികൾ ​ തിരിച്ചറിയാതിരിക്കാനായി ഗ്ലൗസും മാസ്കും ഹെൽമെറ്റും ധരിച്ചിരുന്നു. കൃത്യം നടത്തിയ ശേഷം ബൈക്കിന്റെ നമ്പർ പ്ലേറ്റ് മാറ്റി. കൃത്യം നടത്തുന്നതിന്റെ തലേദിവസം വാടകയ്ക്കു മുറി നോക്കാനായി ഇരുവരും ധ്യാൻ കുമാറിന്റെ വീട്ടിൽ പോയിരുന്നതായും എസ്‌പി വ്യക്തമാക്കി. ധ്യാൻ കുമാറിന്റെ വീട്ടിൽ നിന്നു അക്രമികൾ മോഷ്ടിച്ച പണവും സ്വർണവും പോലീസ് കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button