തിരുവനന്തപുരം: ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി നടന്ന എക്സിബിഷനിൽ ശ്രദ്ധേയമായി ഡ്രൈവർ ഡ്രോൺസീനസ് ഡിറ്റക്ഷൻ സിസ്റ്റം. ഓട്ടശേഖരമംഗലം ജനാർദ്ദനപുരം ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിയായ ആദിത്യൻ എ കെ ആണ് മോഡൽ അവതരിപ്പിച്ചത്. ദൂരയാത്രകളിൽ ഡ്രൈവർ മയങ്ങിപ്പോയി ഉണ്ടായ ഒട്ടനേകം ദുരന്തങ്ങൾ നമുക്ക് മുമ്പിലുണ്ട്. അങ്ങനെയുള്ള അപകടങ്ങൾ തുടർക്കഥ ആകാതിരിക്കാനാണ് ആദിത്യൻ ഈ മോഡൽ അവതരിപ്പിക്കുന്നത്.
ഡ്രൈവറുടെ കണ്ണുകൾ ലക്ഷ്യമാക്കി സെൻസ് ചെയ്യുന്ന ക്യാമറകൾ നിശ്ചിത സെക്കൻഡുകൾ പിന്നിട്ടാൽ വാഹനം തനിയെ ഓഫ് ആക്കും. ഇതിലൂടെ വലിയ ദുരന്തങ്ങൾ ഒഴിവാക്കാൻ സാധിക്കും. പൈതൺ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഇതിന് സമാനമായ സംവിധാനം ആഡംബര വാഹനങ്ങളിൽ ഉണ്ടെങ്കിലും ക്യാമറകൾ ഉപയോഗിച്ചുള്ള മോഡൽ ആദ്യമായിട്ടാണ്. തന്റെ മോഡലിനും ആശയത്തിനും പേറ്റന്റ് നേടുവാനുള്ള ആദിത്യന്റെ പരിശ്രമം തുടരുകയാണ്.
Read Also: തലവേദന മാത്രമല്ല ആസ്മ പോലുള്ള രോഗങ്ങൾക്കും കായം അത്യുത്തമം !! അറിയാം ഗുണങ്ങൾ
Post Your Comments