
കിഴക്കമ്പലം: ബ്രൗൺ ഷുഗറുമായി അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. ആസാം സ്വദേശി മിർജൂൽ ഹഖ് (26) ആണ് പിടികൂടിയത്. അമ്പലമേട് പൊലീസാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. പെരിങ്ങാല അമ്പലത്തിനു സമീപത്തു നിന്ന് ബ്രൗൺ ഷുഗർ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് ഇയാൾ പിടിയിലായത്.
Read Also : എഐ വീഡിയോ കോൾ തട്ടിപ്പ് കേസ്: പ്രതിയെ തിരിച്ചറിഞ്ഞ് പോലീസ്, വർഷങ്ങളായി വീടുവിട്ട പ്രതി ഒളിവിൽ
110 മില്ലിഗ്രാം വരുന്ന 36 ചെറിയ ബോട്ടിലുകളിലാക്കിയാണ് വിൽപ്പനയ്ക്ക് എത്തിച്ചത്. ഒരു ബോട്ടിലിന് 1500 രൂപയാണ് വില. അമ്പലമേട് എസ്ഐ പി.പി. റെജിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എസ്ഒജി ടീം അംഗങ്ങളായ സനോജ്, ബിജീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
Post Your Comments