![](/wp-content/uploads/2023/08/manipur.jpg)
മണിപ്പൂരില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് വേണമെന്ന ആവശ്യവുമായി ബിജെപി സഖ്യകക്ഷിയായ എന്‍പിപി എംപി എം രാമേശ്വര്‍ സിംഗ്. മണിപ്പൂരിലേക്കുള്ള അനധികൃത കുടിയേറ്റത്തെയും അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെയും നേരിടാന്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് പോലെയുള്ള നടപടികള്‍ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
‘അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ചില അനധികൃത കുക്കി തീവ്രവാദികളും കുടിയേറ്റക്കാരും വരുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനകളില്‍ നിന്ന് വ്യക്തമാണ്. കലാപത്തിന് പിന്നില്‍ ബാഹ്യ ആക്രമണം ഉണ്ട്. ഇവിടെ ദേശീയ സുരക്ഷയും വിട്ടുവീഴ്ച ചെയ്യപ്പെടുന്നു. മണിപ്പൂരിനെ മാത്രമല്ല, രാജ്യത്തെ മുഴുവന്‍ രക്ഷിക്കേണ്ടത് പ്രധാനമാണ്,’ എം രാമേശ്വര്‍ സിംഗ് വ്യക്തമാക്കി.
കഴിഞ്ഞ മാസം മ്യാന്മറില് നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ ബയോമെട്രിക് വിവരങ്ങള്‍ മണിപ്പൂര്‍ സര്‍ക്കാര്‍ ശേഖരിക്കാന്‍ തുടങ്ങിയിരുന്നു. ജൂലൈയില്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ 700 അനധികൃത കുടിയേറ്റക്കാര്‍ സംസ്ഥാനത്ത് പ്രവേശിച്ചതായി സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അക്രമം രൂക്ഷമായ ജൂലൈ 22, 23 തീയതികളില്‍ 301 കുട്ടികള്‍ ഉള്‍പ്പെടെ 718 അനധികൃത കുടിയേറ്റക്കാര്‍ മണിപ്പൂരിലെ ചന്ദേല്‍ ജില്ലയിലേക്ക് കടന്നതായി ആഭ്യന്തര വകുപ്പിന്റെ പ്രസ്താവനയില്‍ പറയുന്നു.
Post Your Comments