KeralaLatest NewsNews

സംസ്ഥാനത്ത് ഓണം സ്പെഷ്യൽ അരി വിതരണം ഇന്ന് ആരംഭിക്കും

വെള്ള, നീല കാർഡ് ഉടമകൾക്കാണ് കുറഞ്ഞ നിരക്കിൽ സ്പെഷ്യൽ അരി വാങ്ങാൻ സാധിക്കുക

സംസ്ഥാനത്ത് ഓണം സ്പെഷ്യൽ അരി വിതരണം ഇന്ന് മുതൽ. വെള്ള, നീല കാർഡ് ഉടമകൾക്കാണ് കുറഞ്ഞ നിരക്കിൽ സ്പെഷ്യൽ അരി വാങ്ങാൻ സാധിക്കുക. സിവിൽ സപ്ലൈസ് വകുപ്പിന്റെ അറിയിപ്പ് പ്രകാരം, വെള്ള, നീല കാർഡ് ഉടമകൾക്ക് 5 കിലോ അരിയാണ് ലഭിക്കുക. ഒരു കിലോ അരി 10.90 രൂപ നിരക്കിലാണ് വിതരണം ചെയ്യുന്നത്. ഓണം പ്രമാണിച്ചാണ് റേഷൻ കാർഡ് ഉടമകൾക്ക് സർക്കാർ പ്രത്യേക നിരക്കിൽ സ്പെഷ്യൽ അരി വിതരണം ചെയ്യാൻ തീരുമാനിച്ചത്.

മഞ്ഞ കാർഡ് ഉടമകളുടെ വൈദ്യുതീകരിക്കപ്പെട്ട വീടുകളിൽ ജൂലൈ-ഓഗസ്റ്റ്- സെപ്റ്റംബർ ത്രൈമാസ കാലയളവിലേക്ക് നിലവിൽ 0.5 ലിറ്റർ മണ്ണെണ്ണയാണ് ലഭിക്കുന്നത്. ഇതിന് പുറമേ, ഇത്തവണ 0.5 ലിറ്റർ മണ്ണെണ്ണ കൂടി അധികമായി അനുവദിച്ചിട്ടുണ്ടെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. ഓണം എത്താറായതോടെ സപ്ലൈകോയിലെ ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം പരിഹരിക്കാൻ ഇതിനോടകം സർക്കാർ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. വിതരണക്കാർക്ക് നൽകാനുള്ള കുടിശ്ശിക ഈ മാസം തന്നെ നൽകുമെന്ന മന്ത്രി ജി.ആർ അനിലിന്റെ ഉറപ്പിനെ തുടർന്നാണ് വിതരണക്കാർ സപ്ലൈകോയിലേക്ക് സ്റ്റോക്ക് എത്തിക്കുന്നത്.

Also Read: മുഖം മിനുക്കി എയർ ഇന്ത്യ, അത്യാധുനിക ഡിസൈനിൽ പുതിയ ലോഗോ പുറത്തിറക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button