Latest NewsNewsIndia

നോയിഡ ഇന്റർനാഷണൽ എയർപോർട്ട് ഉടൻ യാഥാർത്ഥ്യമാകും, അഭിമാന പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ച് യോഗി ആദിത്യനാഥ്

ജവാറിലെ നോയിഡ ഇന്റർനാഷണൽ എയർപോർട്ടിന് 2021-ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടത്

ഉത്തർപ്രദേശ് സർക്കാറിന്റെ അഭിമാന പദ്ധതികളിൽ ഒന്നായ നോയിഡ ഇന്റർനാഷണൽ എയർപോർട്ട് ഉടൻ യാഥാർത്ഥ്യമാകും. ജെവാറിൽ നിർമ്മാണത്തിലിരിക്കുന്ന എയർപോർട്ടിന്റെ റൺവേ ഈ വർഷം അവസാനത്തോടെ സജ്ജമാകുന്നതാണ്. ഇത് സംബന്ധിച്ച വിവരങ്ങൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കുവെച്ചിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ, ലോകത്തിലെ നാലാമത്തേതും, ഏഷ്യയിലെ ഏറ്റവും വലുതുമായ എയർപോർട്ട് എന്ന ബഹുമതി നോയിഡ ഇന്റർനാഷണൽ എയർപോർട്ടിന് സ്വന്തമാകും.

ജവാറിലെ നോയിഡ ഇന്റർനാഷണൽ എയർപോർട്ടിന് 2021-ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടത്. 1,334 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന എയർപോർട്ട്, സ്വിസ് കൺസഷനയർ സൂറിച്ച് ഇന്റർനാഷണൽ എയർപോർട്ട് എജിയുടെ അനുബന്ധ സ്ഥാപനമായ യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡാണ് വികസിപ്പിക്കുന്നത്. അതേസമയം, വിമാനത്താവളം യാഥാർത്ഥ്യമാകുന്നതോടെ, ഉത്തർപ്രദേശിലെ മുഴുവൻ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ സാധിക്കുന്നതാണ്.

Also Read: ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി; രോഗവും സാമ്പത്തിക പ്രതിസന്ധിയുമെന്ന് ആത്മഹത്യാകുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button