Latest NewsNewsIndia

ഐപിസി, സിആർപിസി എന്നിവയ്ക്ക് പകരം ഭാരതീയ സംഹിത സുരക്ഷാ ബിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ

ഡൽഹി: ഭാരതീയ സംഹിത സുരക്ഷാ ബിൽ 2023 അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഐപിസി, സിആർപിസി, തെളിവു നിയമം എന്നിവ പൂർണമായും മാറ്റി രാജ്യത്തെ ക്രിമിനൽ നിയമം സമഗ്രമായി പരിഷ്കരിക്കുന്ന സുപ്രധാന ബിൽ അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചു. ബ്രിട്ടിഷുകാർ കൊണ്ടുവന്ന രാജ്യദ്രോഹക്കുറ്റം പൂർണമായും ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കാലഘട്ടത്തിൽ പുതിയ നിയമങ്ങൾ എന്ന ആമുഖത്തോടുകൂടിയാണ് അമിത് ഷാ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്.

ബിൽ പാസാകുന്നതോടെ ഐപിസി എന്നത് ഭാരതീയ ന്യായ സംഹിത, സിആർപിസി എന്നത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, തെളിവു നിയമം ഭാരതീയ സാക്ഷ്യ എന്നിങ്ങനെയാകുമെന്നും നീതി ഉറപ്പാക്കുക എന്നതിനാണ് ഈ മാറ്റങ്ങൾ എന്നും അമിത് ഷാ വ്യക്തമാക്കി. ആൾക്കൂട്ട കൊലപാതക കേസുകളിൽ വധശിക്ഷ കൊണ്ടുവരുന്നതിനുള്ള പ്രൊവിഷൻ കേന്ദ്രം കൊണ്ടുവരുമെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്താൽ വധശിക്ഷ നൽകുമെന്നും അമിത് ഷാ പറഞ്ഞു. കൂട്ടബലാത്സംഗ കേസുകളിൽ 20 വർഷം ജയിൽ ശിക്ഷ നൽകുന്നത് പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിൽ നിന്ന് സാമ്പത്തിക ലാഭമുണ്ടാക്കാൻ കണ്ണും നട്ട് ചിലർ വട്ടമിട്ടു പറക്കുന്നു: കുമ്മനം

‘ബ്രിട്ടിഷുകാർ കൊണ്ടുവന്ന രാജ്യദ്രോക്കുറ്റം ഇപ്പോഴും അതേരീതിയിൽ ഉപയോഗിക്കുന്നതിൽ സുപ്രീം കോടതി ഇടപെടുന്ന സംഭവങ്ങൾ വരെയുണ്ടായിരുന്നു. അതു പൂർണമായും പിൻവലിച്ച്, പുതിയ ബില്ലിന്റെ സെക്‌ഷൻ 150ൽ രാജ്യത്തിനെതിരായ കുറ്റങ്ങളെ സംബന്ധിച്ച് പ്രതിപാദിക്കുന്നുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങള്‍ക്കെതിരെയുള്ള നിയമങ്ങൾക്കു പുതിയ ബിൽ പ്രധാന്യം നൽകുന്നുണ്ട്. ആളുകളെ ശിക്ഷിക്കുക എന്നതല്ല, നീതി നൽകുക എന്നതാണു ലക്ഷ്യം. ശിക്ഷകൾ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ കാരണമാകും,’ അമിത് ഷാ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button