Latest NewsNewsIndia

മാസപ്പടിയിലും ആചാരലംഘനത്തിലുമെല്ലാം ഭരണ – പ്രതിപക്ഷ കൂട്ടുകെട്ട്: രൂക്ഷവിമർശനവുമായി വി മുരളീധരൻ

ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ കരിമണൽ കമ്പനിയിൽനിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. സംഭവത്തിൽ സിപിഎമ്മും കോൺഗ്രസും ഒത്തുതീർപ്പ് രാഷ്ട്രീയം നടപ്പാക്കുന്നുവെന്ന് മുരളീധരൻ ആരോപിച്ചു.

മുഖ്യമന്ത്രിയോടോ സർക്കാരിനോടോ പ്രതിപക്ഷം വിശദീകരണം തേടുന്നില്ലെന്നും കണ്ടെത്തൽ പുറത്തുവന്നയുടൻ നിയമസഭാ നടപടികൾ വെട്ടിച്ചുരുക്കാൻ കാര്യോപദേശക സമിതി തീരുമാനിച്ചത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ നയിക്കുന്ന ‘പിണറായി ഐക്യ മുന്നണി’ മാത്രമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

ലോകത്തെ ആശങ്കയിലാഴ്ത്തി ഉത്തര കൊറിയ, സൈനിക തലപ്പത്ത് വന്‍ അഴിച്ചു പണി: യുദ്ധ സാധ്യത ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

‘സംഘടിത കൊള്ളയെന്നു ചാനൽ ചർച്ചയിൽ വന്ന് പറയുന്ന യുഡിഎഫ് അംഗങ്ങൾ സഭയിൽ മിണ്ടുന്നില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശൻ പിണറായിക്ക് പിന്നിൽ വാലും ചുരുട്ടി ഇരിക്കുന്നു. ജനങ്ങളുടെ വിഷയങ്ങൾ ഉന്നയിക്കേണ്ടത് ചാനൽ ചർച്ചയിലല്ല, നിയമസഭയിലാണ്. പിടി തോമസിന്റെ ആത്മാവിനോടു നീതി പുലർത്താനെങ്കിലും കോൺഗ്രസ് ഈ വിഷയം നിയമസഭയിൽ ഉന്നയിക്കേണ്ടതായിരുന്നു. മാസപ്പടിയിലും ആചാരലംഘനത്തിലുമെല്ലാം ഭരണ – പ്രതിപക്ഷ കൂട്ടുകെട്ടാണ്,’ വി മുരളീധരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button