കോഴിക്കോട്: കേരളത്തില്‍ നോക്കുകൂലി വാങ്ങുന്നയാള്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ത്തന്നെയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ മകളും മരുമകനും ഉള്‍പ്പെടെയുള്ള ഒരു വലിയ കൊള്ളസംഘം കേരള ഖജനാവ് കട്ടുമുടിക്കുകയാണെന്നും അവര്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഒന്നും ചെയ്യാനാകുന്നില്ല. പിണറായി വിജയന്റെ ഐശ്വര്യം, വീണയേക്കാളും വിവേകിനേക്കാളും വി.ഡി. സതീശനായി മാറിയിരിക്കുകയാണ്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പിണറായി വിജയന്റെ കാര്യസ്ഥനായി മാറിയിരിക്കുകയാണെന്നും ശോഭ പരിഹസിച്ചു.
‘സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ വീട്ടില്‍ത്തന്നെ നോക്കുകൂലി വാങ്ങുന്ന വ്യക്തിയുണ്ടെന്ന് കഴിഞ്ഞ ദിവസം നമ്മളെല്ലാം മനസ്സിലാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വളരെ നല്ല രീതിയില്‍ സാമ്പത്തികം വീട്ടിലേക്ക് കൊണ്ടുപോകാനും നല്ല രീതിയില്‍ കച്ചവടം നടത്താനുമൊക്കെ കഴിവുള്ള ആളാണെന്ന് കൂടുതല്‍ തെളിയുകയാണ്. മുഖ്യമന്ത്രിയുടെ മകളും മകനും മരുമകനും ഉള്‍പ്പെടെയുള്ള ഒരു വലിയ കൊള്ളസംഘം കേരള ഖജനാവ് കട്ടുമുടിച്ചുകൊണ്ട് മുന്നോട്ടുപോകുന്നു’.
‘മുമ്പ് സി.പി.ഐ മുന്‍കാല നേതാക്കള്‍ തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍, ഇന്ന് കാനം രാജേന്ദ്രന്‍ പിണറായി വിജയന്റെ കാര്യസ്ഥനായി മാറിയിരിക്കുന്നു. എവിടെയാണ് ഇനി കേരളത്തിലെ ജനങ്ങള്‍ക്ക് പ്രതീക്ഷ? സി.പി.ഐയുടെ അവസ്ഥ ഇങ്ങനെയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഒന്നും ചെയ്യാനാകുന്നില്ല. പിണറായി വിജയന്റെ ഐശ്വര്യം വീണയേക്കാളും വിവേകിനേക്കാളും വി.ഡി. സതീശനായി മാറിയിരിക്കുകയാണ്. ഇത്രയും വലിയ ഒരു അഴിമതി കേരളത്തിന്റെ മുന്നില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ട്, ഇതേക്കുറിച്ച് പ്രതിപക്ഷം സഭയില്‍ പറയാനോ പ്രമേയം അവതരിപ്പിക്കാനോ തയ്യാറാവാതെ മാറിനില്‍ക്കുന്ന സാഹചര്യമാണ് ഇന്ന് കേരളത്തില്‍’, ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments