ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മുഴുവൻ സ്ത്രീകൾക്കും മൊബൈൽ ഫോൺ വിതരണം ചെയ്യാനുള്ള പുതിയ പദ്ധതിക്ക് തുടക്കമിട്ട് രാജസ്ഥാൻ സർക്കാർ. വീടുകളിലെ കുടുംബനാഥകൾക്കാണ് സ്മാർട്ട്ഫോൺ ലഭിക്കുക. ‘ഇന്ദിരാഗാന്ധി സ്മാർട്ട്ഫോൺ പദ്ധതി’ എന്നാണ് പുതിയ പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് നിർവഹിച്ചു. ആദ്യ ഘട്ടത്തിൽ 40 ലക്ഷം ഗുണഭോക്താക്കൾക്ക് ഡാറ്റാ കണക്ടിവിറ്റിയുള്ള സ്മാർട്ട്ഫോണുകളും, സിം കാർഡും ലഭിക്കുന്നതാണ്.
ഇന്റർനെറ്റ് കണക്ഷൻ സഹിതമാണ് സ്ത്രീകൾക്ക് സ്മാർട്ട്ഫോൺ വിതരണം ചെയ്യുക. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിക്ക് സർക്കാർ രൂപം നൽകിയിരിക്കുന്നത്. ‘അറിവാണ് ശക്തി’ എന്ന ആശയത്തിൽ അധിഷ്ഠിതമായാണ് പ്രവർത്തനം. ആദ്യ ഘട്ടത്തിൽ വിധവകൾ, അവിവാഹിതരായ സ്ത്രീകൾ, പെൻഷൻ വാങ്ങുന്ന സ്ത്രീകൾ, പെൺകുട്ടികൾ ഉള്ള കുടുംബങ്ങൾ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്കാണ് സ്മാർട്ട്ഫോൺ വിതരണം ചെയ്യുക. സ്മാർട്ട്ഫോൺ വാങ്ങുന്നതിനായി 6,800 രൂപ സർക്കാർ ധനസഹായമായി നൽകും. ആളുകൾക്ക് ഇഷ്ടമുള്ള മൊബൈൽ ഫോൺ തെരഞ്ഞെടുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
Also Read: നഗ്നപാദനായി നടക്കുന്നതിന്റെ ഫലങ്ങൾ ഇവയാണ്: മനസിലാക്കാം
Post Your Comments