ജീവിതശൈലിയിലും ഭക്ഷണശീലത്തിലും ഉണ്ടായ അനാരോഗ്യകരമായ മാറ്റങ്ങള്‍ അടുത്തകാലത്തായി കരള്‍രോഗം വര്‍ദ്ധിക്കാന്‍ ഇടയാകുന്നുണ്ട്.
മദ്യപാനം മൂലമാണ് കരള്‍രോഗം വരുന്നതെന്ന ധാരണയാണ് പൊതുവെയുള്ളത്. എന്നാല്‍ മോശം ഭക്ഷണശീലം കൊണ്ട് വരാവുന്ന അസുഖമാണ് നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ്.
അമിത മദ്യപാനം കരള്‍രോഗത്തിന് കാരണമാകുന്നതുപോലെ തന്നെ ചിലതരം ഭക്ഷണങ്ങള്‍ കഴിക്കുന്നതും ലിവര്‍ സിറോസിസ് ഉണ്ടാക്കും. ഇതാണ് മദ്യപിക്കാത്തവരില്‍ ഉണ്ടാകുന്ന ലിവര്‍ സിറോസിസ്. നോണ്‍ അല്‍ക്കഹോളിക് ലിവര്‍ സിറോസിസ് എന്നാണിത് അറിയപ്പെടുന്നത്.
പ്രധാനമായും ഫാറ്റി ലിവര്‍ കൂടുന്നതാണ് ലിവര്‍ സിറോസിസിലേക്ക് നയിക്കുന്നത്. കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതുകൊണ്ടാണ് ഈ അവസ്ഥയുണ്ടാകുന്നത്. ഇത് മദ്യപാനത്തിലൂടെയോ, മോശം ഭക്ഷണശീലത്തിലൂടെയോ വരാം. മദ്യപാനത്തിലൂടെ ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവ ഉള്ളവര്‍ക്ക് ലിവര്‍ സിറോസിസ് വരാനുള്ള സാധ്യത കൂടുതലായിരിക്കും. ഇതേപോലെ തന്നെ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറും ലിവര്‍ സിറോസിസിലേക്ക് നയിക്കും.
കരള്‍രോഗം അഥവാ ലിവര്‍ സിറോസിസിന്റെ പ്രധാന ലക്ഷണം അമിതമായ ക്ഷീണമാണ്. അടിവയറിന് മുകളിലായി നല്ല വേദനയും വീക്കവും അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. ചിലരില്‍ ഞരമ്പ് തടിച്ച് പുറത്തേക്ക് തള്ളിയതുപോലെ കാണപ്പെടും. കൈവെള്ളയിലെ ചുവപ്പ് നിറം ചര്‍മ്മത്തിലും കണ്ണിലുമുള്ള മഞ്ഞനിറം എന്നിവയും ലിവര്‍ സിറോസിസിന്റെ ലക്ഷണങ്ങളാണ്.
നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറും കരള്‍രോഗവും ഒഴിവാക്കാന്‍ തികഞ്ഞ ശ്രദ്ധ വേണം. കൊഴുപ്പേറിയ ഭക്ഷണങ്ങള്‍ പരമാവധി നിയന്ത്രിക്കുകയാണ് പ്രധാനം. ശരീരത്തിലെ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കരള്‍ സംബന്ധ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അമിതമായ ഉപ്പ്, മധുരം എന്നിവ അടങ്ങിയ ഭക്ഷണം ഒഴിവാക്കണം. അതുപോലെ എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളും ഒഴിവാക്കണം. അമിതമായ അളവില്‍ പഞ്ചസാര ചേര്‍ത്ത ശീതളപാനീയങ്ങള്‍ ബേക്കറി പലഹാരങ്ങള്‍ എന്നിവയും നിയന്ത്രിക്കണം. ഇവയുടെ തുടര്‍ച്ചയായ അമിത ഉപയോഗം നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിലേക്ക് നയിച്ചേക്കാം.
Post Your Comments