Latest NewsNewsBusiness

മിനിമം ബാലൻസ് നിലനിർത്താതെ ഉപഭോക്താക്കൾ, പിഴയായി പിരിച്ചെടുത്തത് കോടികൾ! കണക്കുകൾ പുറത്തുവിട്ട് ധനമന്ത്രാലയം

ഉപഭോക്താക്കൾ നിർബന്ധമായും തങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ബാങ്ക് നിഷ്കർഷിക്കുന്ന മിനിമം ബാലൻസ് നിലനിർത്തേണ്ടതാണ്

അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്താത്ത ഉപഭോക്താക്കളിൽ നിന്ന് പിഴ ഇനത്തിൽ ബാങ്കുകൾ പിടിച്ചെടുത്തത് കോടികൾ. മിനിമം ബാലൻസിന് പുറമേ, അധിക എടിഎം ഇടപാടുകൾക്കും, എസ്എംഎസിനും മറ്റ് സേവനങ്ങൾക്കും പ്രത്യേക ചാർജ് ഈടാക്കിയിട്ടുണ്ട്. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രാജ്യത്തെ പൊതുമേഖലാ ബാങ്കുകളും 5 സ്വകാര്യ മേഖലാ ബാങ്കുകളും 2018 മുതൽ പിഴയായും ചാർജായും 35,000 കോടി രൂപയാണ് ഈടാക്കിയത്. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നീ 5 സ്വകാര്യ ബാങ്കുകളാണ് പിഴ ഈടാക്കിയത്.

മിനിമം ബാലൻസ് സൂക്ഷിക്കാത്തതിനാൽ പൊതുമേഖല ബാങ്കുകളും സ്വകാര്യമേഖലാ ബാങ്കുകളും 21,000 കോടി രൂപയാണ് പിഴയായി പിരിച്ചെടുത്തത്. അതേസമയം, അധിക എടിഎം ഇടപാടുകളുടെ ചാർജായി 8,000 കോടിയിലധികം രൂപയും, എസ്എംഎസ് ചാർജുകൾ വഴി 6,000 കോടിയിലധികം രൂപയും പിരിച്ചെടുത്തിട്ടുണ്ട്. ഉപഭോക്താക്കൾ നിർബന്ധമായും തങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ബാങ്ക് നിഷ്കർഷിക്കുന്ന മിനിമം ബാലൻസ് നിലനിർത്തേണ്ടതാണ്. ഇത് മെട്രോ നഗരങ്ങളിലും, ചെറു പട്ടണങ്ങളിലും, ഗ്രാമപ്രദേശങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു.

Also Read: നാഗരാജാവിന്റെ മാതൃസ്ഥാനീയയായ ഉമാദേവി അന്തർജനം നിയോഗം ഏറ്റെടുത്തത് 30 വർഷംമുൻപ്: ഇനി പിൻഗാമിയാവുക സാവിത്രി അന്തർജനം

വിവിധ ബാങ്കുകളുടെ ശരാശരി പ്രതിമാസ ബാലൻസ് മെട്രോ നഗരങ്ങളിൽ 3,000 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയിലാണ് മിനിമം ബാലൻസ് നിലനിർത്തേണ്ടത്. അതേസമയം, നഗരപ്രദേശങ്ങളിൽ 2,000 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയിലും, ഗ്രാമപ്രദേശങ്ങളിൽ 500 രൂപയ്ക്കും 1000 രൂപയ്ക്കും ഇടയിൽ മിനിമം ബാലൻസ് നിലനിർത്തേണ്ടതുണ്ട്. ഈ തുക കൃത്യമായി നിലനിർത്തിയിട്ടില്ലെങ്കിൽ 500 രൂപ വരെ പിഴ ഈടാക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button