Latest NewsNewsLife StyleHealth & Fitness

മൂലക്കുരുവിന് പരിഹാരം കാണാൻ ചെയ്യേണ്ടത്

മൂലക്കുരു എന്നത് ഒരു മാറാരോഗമല്ല. പാരമ്പര്യഘടകങ്ങൾ കൊണ്ടോ ജീവിതരീതിയില്‍ വന്ന മാറ്റങ്ങൾ കൊണ്ടോ അല്ലെങ്കിൽ ശരീരത്തിന്‍റെ പ്രകൃതം മൂലമോ, മലദ്വാരത്തിന്‍റെ സിരകളിൽ ഉണ്ടാകുന്ന ചെറിയ ഒരു വീക്കമാണ് ഈ പൈൽസ്.

പൈൽസിന്‍റെ ലക്ഷണങ്ങൾ ഓരോ വ്യക്തിയിലും അവരുടെ ശാരീരികരീതി അനുസരിച്ചായിരിക്കും പ്രത്യക്ഷപ്പെടുന്നത്. എങ്കിലും പ്രധാനമായി രണ്ട് തരത്തിലാണ് കാണപ്പെടുന്നത്. മലദ്വാരത്തിന്‍റെ ഉള്ളിൽ കാണപ്പെടുന്നവയും മലദ്വാരത്തിനു പുറത്തോട്ട് തടിപ്പായി കുരുക്കൾ പോലെ നിൽക്കുന്നവയും.

Read Also : ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ തിരുവനന്തപുരത്ത് സ്ഥാപിക്കണം: കൃഷ്ണകുമാർ കേന്ദ്രമന്ത്രിയെ കണ്ട് നിവേദനം നൽകി

ആദ്യഘട്ടങ്ങളിൽ ചെറിയ തോതിലാണ് വേദന അനുഭവപ്പെടുക. ഒപ്പം തന്നെ ചെറിയ ചൊറിച്ചിലുമുണ്ടാകാം. മലം പോകുമ്പോള്‍ മാത്രം അല്‍പം രക്തം കാണാം. അതുപോലെ കക്കൂസില്‍ പോകുന്ന സമയത്ത് നീറ്റല്‍, മലം പോകാൻ ബുദ്ധിമുട്ട്, മലം അസാധാരണമായി മുറുകുക തുടങ്ങിയ പ്രശ്നങ്ങള്‍ കാണാം. പിന്നീട് മലം പോകുമ്പോൾ ചെറിയ തടിപ്പ് പോലെ പുറത്തോട്ട് വരികയും മലശോധനയ്ക്കുശേഷം തിരിച്ച് മലദ്വാരത്തിലോട്ട് തന്നെ പോവുകയും ചെയ്യും. കൂടെ രക്തസ്രാവവും വേദനയും കാണും. മലബന്ധവും, ഇരിക്കാനുള്ള ബുദ്ധിമുട്ടും പൊതുവെ പൈല്‍സുള്ള എല്ലാവരിലും കാണുന്നതാണ്.

മലത്തിന്‍റെ കൂടെ പുറത്തോട്ടു വരുന്ന തടിപ്പിനെ തള്ളിയാൽ മാത്രം ഉള്ളിലോട്ട് പോകുന്ന രീതിയിൽ എത്തുമ്പോഴാണ് പൈൽസിനെ സങ്കീർണ്ണം ആയ രീതിയിൽ കണക്കാക്കുന്നത്. ഇതിനും അപ്പുറമുള്ള ഘട്ടമാണ് ഏറ്റവും തീവ്രതയേറിയത്. ഈ അവസ്ഥയില്‍ യഥാസമയം തടിപ്പ് പുറത്തിരിക്കും. കൂടെ വേദനയും അസ്വസ്ഥതയും അമിത രക്തസ്രാവവും ഉണ്ടാകാം. ഇതിനോടനുബന്ധമായി ഉറക്കമില്ലായ്മയും പലരിലും തളർച്ചയും, വിളർച്ച പോലുള്ള പ്രശ്നങ്ങളും കാണാറുണ്ട്.

മൂലക്കുരു ഇല്ലാതാക്കാൻ ചില എളുപ്പ മാർ​ഗങ്ങളുണ്ട്. അവ ഏതെന്ന് നോക്കാം. രാത്രി പുഴുങ്ങിയ താറാവിന്‍ മുട്ട തോടുകളഞ്ഞ്‌ ഉപ്പുവെള്ളത്തില്‍ ഇട്ടുവെക്കുക. രാവിലെ വെറും വയറ്റില്‍ ഇതു കഴിക്കണം. മാസം 10 മുട്ട വീതം മൂന്നുമാസം കഴിക്കണം. നിലനാരകത്തിന്റെ ഇലയും കോവലും ചേര്‍ത്ത്‌ അരച്ച്‌ നെയ്യില്‍ ചേര്‍ത്തു പുരട്ടുകയും ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button