
ചില ഹോർമോണുകൾ നിർമ്മിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഒരു പ്രധാന എൻഡോക്രൈൻ ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയിഡിന്റെ പ്രധാന ജോലി നിമെറ്റബോളിസത്തെ നിയന്ത്രിക്കുക എന്നതാണ്. ഹോർമോണിന്റെ ഉത്പാദനം ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കുറവോ കൂടുതലോ ആകുമ്പോഴാണ് തൈറോയ്ഡ് തകരാറുകൾ സാധാരണയായി ഉണ്ടാകുന്നത്.
ഗർഭകാലത്തിന്റെ ആദ്യ മാസങ്ങളിൽ സ്ത്രീകളിൽ തൈറോയിഡ് കാണപ്പെടാറുണ്ട്. തൈറോയ്ഡ് ഉണ്ടാകുന്ന ഗർഭിണികളിൽ പലർക്കും പ്രമേഹവും വരാനുളള സാധ്യത ഏറെയാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. തെെറോയ്ഡിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ…
ചിലർക്ക് എത്ര ഉറങ്ങിയാലും ക്ഷീണം മാറാറില്ല. ഇത് തൈറോയ്‌ഡ് രോഗങ്ങളുടെ സൂചനയാണ്. തൈറോയ്‌ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും.
തൈറോയ്ഡ് രോഗം മാനസികാവസ്ഥയെ ബാധിക്കും. മാനസികാവസ്ഥയെ ബാധിക്കുന്ന സാധാരണ തൈറോയ്ഡ് രോഗ ലക്ഷണങ്ങളിൽ ഉത്കണ്ഠയോ വിഷാദമോ ഉൾപ്പെടുന്നു. തൈറോയ്ഡ് രോഗം കൂടുതൽ ഗുരുതരമാകുമ്പോൾ, മാനസികാവസ്ഥയും മാറുന്നു.
വ്യായാമം ചെയ്തിട്ടും കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിച്ചിട്ടും കൊളസ്ട്രോൾ കുറയുന്നില്ലെന്ന് ചിലർ പറയാറില്ലേ. അതിന് കാരണം തെെറോയ്ഡ് തന്നെയാണ്. കൊളസ്‌ട്രോൾ ലെവൽ കുറയുന്നുണ്ടെങ്കിൽ അത് ഹൈപ്പർതൈറോയിഡിസത്തിന്റെ ലക്ഷണമാകാം.
വയറിളക്കം, ഇറിറ്റബിൾ ബവൽ സിൻഡ്രോം എന്നിവയും ഹൈപ്പർതൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. മുടിയുടെയും ചർമ്മത്തിന്റെയും സ്വാഭാവിക ആരോഗ്യത്തിന് തൈറോയ്‌ഡ് ഹോർമോൺ ആവശ്യമാണ്. ചർമ്മം കട്ടിയുള്ളതും വരണ്ടതുമാകുന്നു. ഹൈപ്പർ തൈറോയിഡിസത്തിൽ കനത്ത മുടി കൊഴിച്ചിലുണ്ടാകുന്നു. ചർമ്മം നേർത്തു ദുർബലമാകുന്നു.
പേശികൾക്കും സന്ധികൾക്കും വേദന, ബലക്ഷയം, ഇവ തൈറോയ്‌ഡ് രോഗ സുചനകളാണ്. തൈറോയ്‌ഡ് ഹോർമോൺ കൂടുന്നതിന്റെയും കുറയുന്നതിന്റെയും ഭാഗമായി ഇവ പ്രത്യക്ഷപ്പെടാം.
Post Your Comments