Latest NewsKeralaNews

സിദ്ദിഖ് ഏതോ യൂനാനി മരുന്നുകള്‍ കഴിച്ചുകൊണ്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍, യുനാനി മിത്താണ് : ഡോക്ടറുടെ കുറിപ്പ്

മിത്താണ് - യൂനാനി ___അത് ശാസ്ത്രമേയല്ല.!

യൂനാനി ചികിത്സാ രീതി മിത്ത് മാത്രമാണെന്ന് ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ സുല്‍ഫി നൂഹു. സംവിധായകൻ സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ടാണ് സുല്‍ഫി നൂഹുവിന്റെ പ്രതികരണം. യൂനാനി ചികിത്സാരീതി അന്ധവിശ്വാസമാണെന്നും അത് ശാസ്ത്രീയ ചികിത്സാരീതിയല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

read also: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു: ഒളിവിലായിരുന്ന പ്രതി രണ്ടുവര്‍ഷത്തിന് ശേഷം പിടിയില്‍

പോസ്റ്റിന്റെ പൂര്‍ണരൂപം

മിത്താണ് – യൂനാനി

___അത് ശാസ്ത്രമേയല്ല.!

സംവിധായകൻ സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ടാണ് യൂനാനി ചികിത്സാരീതി ഒരു മിത്ത് മാത്രമാണ്. അതൊരു അന്ധവിശ്വാസം ശാസ്ത്രീയ ചികിത്സാരീതിയെ അല്ല. മിത്തും ശാസ്ത്രവും വിശ്വാസവും ഒക്കെ ഏതാണ്ട് ചര്‍ച്ച നിലച്ച മട്ടാണ്. അതങ്ങനെ നില്‍ക്കട്ടെ. അതാണ് കേരളത്തിന് നല്ലത്. എന്നാല്‍ ചികിത്സ മേഖലയിലെ ശാസ്ത്രവും മിത്തും വിശ്വാസവും തുടര്‍ച്ചയായി, ശക്തമായി ചര്‍ച്ചചെയ്യപ്പെടണം. അതാണ് പലരുടെയും ആരോഗ്യത്തിന് നല്ലത്.

സംവിധായകൻ സിദ്ദിഖ് ഏതോ യൂനാനി മരുന്നുകള്‍ തുടര്‍ച്ചയായി കഴിച്ചുകൊണ്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ . യുനാനി മരുന്നുകളില്‍ പലതും അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകള്‍ ലിവറിനെയും കിഡ്നിയും തകര്‍ക്കുമെന്നുള്ളത് ശാസ്ത്രം അത് മിത്തല്ല. ഒരു നൂറായിരം പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടത്.

ഇത്തരം മിത്തുകളില്‍ വിശ്വസിക്കുന്നത് മൂലം ഉണ്ടാകുന്ന അപകട മരണങ്ങള്‍, ഒരുതരം കൊലപാതകങ്ങള്‍ കേരളത്തില്‍ തുടര്‍ക്കഥയാകുന്നു. _പാല്‍നിലാവിന് – മാത്രമല്ല ഒരു തലമുറയ്ക്ക് മുഴുവൻ നൊമ്ബരമായി മാറിയ

ശ്രീ സിദ്ദിഖിന് ആദരാഞ്ജലികള്‍

ഡോ സുല്‍ഫി നൂഹു

shortlink

Related Articles

Post Your Comments

Related Articles


Back to top button