Latest NewsKeralaIndia

കോയമ്പത്തൂർ കാർ സ്‌ഫോടനക്കേസ്: അറസ്റ്റിലായ മുഹമ്മദ് ഇദ്രിസിന് കേരളത്തിൽ നിന്നും ആയുധ പരിശീലനം ലഭിച്ചു- എൻഐഎ

കോയമ്പത്തൂര്‍: കോയമ്പത്തൂർ ഉക്കടം കാർ ബോംബ് സ്ഫോടനം പ്രതിക്ക് കേരളത്തിൽനിന്ന് ആയുധപരിശീലനം ലഭിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി. കേസിൽ രണ്ടു ദിവസങ്ങൾക്ക് മുൻപ് പിടിയിലായ ഉക്കടം ജി.എം.നഗർ സ്വദേശി മുഹമ്മദ് ഇദ്രിസിനാണ് പരിശീലനം കിട്ടിയത്. സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ ജമീഷ മുബീന്റെ അടുത്തസുഹൃത്തായ മുഹമ്മദ് ഇദ്രിസ് ബോംബുനിർമാണത്തിൽ വിദഗ്ധനെന്നും എൻഐഎ വ്യക്തമാക്കി.

കുറഞ്ഞ സമയം കൊണ്ട് എങ്ങനെ ബോംബു നിർമിക്കാം എന്നത് സംബന്ധിച്ച വിവരങ്ങൾ മുഹമ്മദ് ഇദ്രിസിന്റെ മൊബൈൽഫോണിൽ നിന്നും അന്വേഷണസംഘത്തിന് കിട്ടിയിരുന്നു. ഉക്കടം ചാവേർ സ്ഫോടനം ആസൂത്രണം ചെയ്യാൻ നിരവധിപേർ സാമ്പത്തികസഹായം നൽകിയതായും എൻഐഎ കണ്ടെത്തി. സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ ആയ ജമീഷ മുബിന്റെ അടുത്ത സുഹൃത്താണ് ഇദ്രിസ്.

സ്‌ഫോടനം ആസൂത്രണം ചെയ്യാൻ മുഴുവൻ സമയവും ഇദ്രിസ് ജമീഷയ്‌ക്കൊപ്പമുണ്ടായിരുന്നു. കേസിൽ അറസ്റ്റിലായവർ ചോദ്യം ചെയ്യലിൽ ഇദ്രിസിന്റെ പങ്ക് വെളിപ്പെടുത്തിയിരുന്നു. പിടിക്കപ്പെടുന്നതിന് മുൻപ് ഇദ്രിസ് നിരവധി പേരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് എൻഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഉക്കടം കാര്‍സ്‌ഫോടനത്തിന്റെ ഗൂഢാലോചനയില്‍ ജമീഷ മുബീനൊപ്പം മുഴുവന്‍സമയവും മുഹമ്മദ് ഇദ്രിസ് പങ്കെടുത്തിരുന്നതായി അന്വേഷണസംഘം പറയുന്നു. കേസില്‍ നേരത്തേ അറസ്റ്റിലായവരെ ചോദ്യംചെയ്തപ്പോള്‍ മുഹമ്മദ് ഇദ്രിസിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button